ദസറ-ദീപാവലി സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കൂടാന്‍ സാധ്യതയെന്ന് സൂചന

ദുബായ്: ദസറ, ദീപാവലി ആഘോഷ സീസണുകളില്‍ വിമാന ടിക്കറ്റ് നിരക്ക് വീണ്ടും വര്‍ദ്ധിക്കാനിടയുണ്ടെന്ന് റിപ്പോർട്ട്. ഈ സീസണിന് മുന്നോടിയായി ദുബായ് ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് ബുക്കിംഗ് അന്വേഷണങ്ങൾ ലഭിച്ചു തുടങ്ങിയതായി ട്രാവൽ ഏജന്റുമാർ പറയുന്നു.

ദീപാവലി ആഘോഷങ്ങൾ ഒക്ടോബർ 24 ന് ആരംഭിക്കും. ഉത്തരേന്ത്യയിൽ ദസറയും ഒക്ടോബർ 24 നാണ്. ഈ സീസണിലും ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന പതിവ് എയർലൈനുകൾ ആവർത്തിക്കും. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയെങ്കിലും വർധിക്കുമെന്നാണ് യുഎഇയിലെ ട്രാവൽ ഏജൻസികൾ പറയുന്നത്. പൊതുവേ, ഉത്തരേന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്ന സമയമാണിത്.

ഇന്ത്യയ്‍ക്കും യുഎഇക്കും ഇടയില്‍ ഈ കാലയളവിനിടയില്‍ വിമാന സര്‍വീസുകളുടെ എണ്ണം കൂടാന്‍ സാധ്യതയില്ലാത്തിതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിമാന ടിക്കറ്റ് നിരക്ക് മുകളിലേക്ക് നീങ്ങിത്തുടങ്ങും. ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായിരിക്കും വിമാന യാത്രക്കാരുടെ തിരക്കേറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ, ഒക്‌ടോബറിൽ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാനൊരുങ്ങുന്നവർ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതാണ് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാകാനുള്ള ഏറ്റവും നല്ല മാർഗം. അവസാന നിമിഷം യാത്ര ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും തീരുമാനിക്കുന്നവർ ടിക്കറ്റിനായി കൂടുതല്‍ പണം നല്‍കേണ്ടി വരും.

Print Friendly, PDF & Email

Leave a Comment

More News