ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം; സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ല: കെ സി വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായാണ് മുന്നോട്ട് പോകുന്നത്. രാഹുൽ ഗാന്ധി മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. ഡൽഹിയിൽ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാൽ. സോണിയാ ഗാന്ധിയെ കണ്ടതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്നു രാവിലെയാണ് കെ.സി. വേണുഗോപാലിനെ സോണിയാഗാന്ധി അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചത്. ഭാരത് ജോഡോ യാത്രയുടെ തുടക്കം മുതല്‍ ഒപ്പമുള്ള വേണുഗോപാല്‍ ആദ്യമായാണു ഡല്‍ഹിയില്‍ നിന്നും ഇത്രയധികം ദിവസം വിട്ടുനില്‍ക്കുന്നത്. അടുത്ത ദിവസം വീണ്ടും യാത്രയില്‍ ചേരും. നിര്‍ണ്ണായക ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കി ഡല്‍ഹിക്കുപോകുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News