ടീ ടൈമിന്റെ അഞ്ചാമത് ശാഖ ഉദ്ഘാടനം ചെയ്തു

ഖത്തറിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് ബ്രാൻഡുകളിലൊന്നായി മാറിയ ടീ ടൈമിന്റെ രാജ്യത്തെ അമ്പത്തിമൂന്നാമത് ശാഖ ‘പ്രീമിയം’ വിഭാഗത്തിലെ അഞ്ചാമത് ശാഖ സാൽവ റോഡിൽ പ്രവർത്തനം തുടങ്ങി. പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മാനേജിങ് പാർട്ടണർമാരായ അബ്ദുൽ കരീം, ബഷീർ പരവന്റവിട, സ്വദേശികളായ ബിസിനസ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ നാസർ ജമാൽ നാസർ അൽകഅബി ഉത്‌ഘാടനം നിർവഹിച്ചു.

വിഭവ വൈവിധ്യത്തോടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഖത്തറിലെ ഭക്ഷണപ്രേമികളുടെ നാവിൽ ഇടംപിടിച്ച ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിനുള്ള വില്ലാജിയോ മാൾ, സിറ്റി സെന്റർ, ക്രെസെന്റ് പാർക്ക്, ലുസൈൽ മെറീന എന്നിവിടങ്ങളിലെ മറ്റ് ബ്രാഞ്ചുകൾ ഇതിനോടകം ശ്രദ്ധയാകര്ഷിച്ചവയാണ്.

Print Friendly, PDF & Email

Leave a Comment

More News