മദ്യപിച്ചു വാഹനമോടിച്ച ഇന്‍ഡ്യാന മേയർ അറസ്റ്റിൽ

ഇന്‍ഡ്യാന: ഇന്‍ഡ്യാനയിലെ ഫോർട്ട് വെയ്ൽ മേയറും, ഡമോക്രാറ്റിക് പാർട്ടിയുടെ മുതർന്ന നേതാവുമായ ടോം ഹെൻട്രിയെ (70) മദ്യപിച്ചു വാഹനമോടിച്ച കേസില്‍ അറസ്റ്റ് ചെയ്തതായി ഇന്ത്യാന പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

ഒക്ടോബർ 8 ശനിയാഴ്ച രാത്രിയിലായിരുന്നു മേയർ അറസ്റ്റിലായത്. മേയറുടെ കാർ അപകടത്തിൽ പെട്ടെങ്കിലും ആർക്കും പരിക്കേറ്റില്ല.

2008 മുതൽ 4 തവണ തുടർച്ചയായി മേയറാവുകയും അഞ്ചാം തവണ മത്സര രംഗത്തു സജീവമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കേസിൽ മേയർ ഉൾപ്പെടുന്നത്.

ഫോർട്ട് വൈൻ സിറ്റിയിലെ ജനങ്ങളോടും കുടുംബാംഗങ്ങളോടും ഈ സംഭവത്തിൽ മാപ്പപേക്ഷിക്കുന്നുവെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എന്നാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതു ആശ്വാസകരമാണെന്നും മേയർ പറഞ്ഞു.

അഞ്ചാം തവണ നടക്കുന്ന തിരഞ്ഞെടുപ്പിൽ മേയർ നേരിടുന്നത് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ടോം ഡിഡിയറെയാണ്.

ശനിയാഴ്ച അറസ്റ്റ് ചെയ്ത മേയറെ തിങ്കളാഴ്ച വിട്ടയച്ചതായി അലൻ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. മേയർ ടോം ഹെൻട്രിക്കുണ്ടായ ദുരനുഭവത്തിൽ റിപ്പബ്ലിക്കൻ മേയർ സ്ഥാനാർത്ഥി, എല്ലാവരും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News