കേന്ദ്ര മന്ത്രി വി മുരളീധരനു ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ നിവേദനം നല്‍കി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാനയാത്ര സേവനത്തിനായി ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലും, അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജെയിംസ് കല്ലറകനിയും കേന്ദ്ര മന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു.

അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളം അമേരിക്കയുടെ സൗത്ത് ഈസ്റ്റ് റീജിയന്‍ സംസ്ഥാനങ്ങളായ, ജോർജിയ, ടെന്നസി, അലബാമ, കെന്റക്കി, സൗത്ത് കരോലിന, എന്നിവിടങ്ങളിലെ ഇന്ത്യക്കാരും മലയാളികളും നിത്യം ഉപയോഗിക്കുന്ന വിമാന കേന്ദ്രം ആണ്. അവിടെനിന്നും ആഴ്ചയിൽ രണ്ട് സര്‍‌വ്വീസെങ്കിലും ഏർപ്പാടു ചെയ്യുവാൻ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കാര്യമായി ഇടപെടാമെന്നും, മലയാളികൾ മാത്രമല്ല എല്ലാ ഇന്ത്യക്കാർക്കും അത് ഉപകാരപ്പെടുമെന്നും വ്യോമയാന മന്ത്രാലയത്തിന് നിവേദനം കൈമാറുമെന്നും മന്ത്രി ഉറപ്പു നല്‍കി.

Print Friendly, PDF & Email

Leave a Comment

More News