മലയാളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് (MASC) മലയാളി വനിത ഫാഷന്‍ മത്സരം രജിസ്ട്രേഷന്‍ ഒക്ടോബര്‍ 15 വരെ

ബ്രാംപ്ടൺ: മലയാളി ആർട്സ് & സ്പോർട്സ് ക്ളബ് (MASC) മലയാളി വനിത ഫാഷൻ മത്സരം സീസൺ ത്രീയിൽ പങ്കെടുക്കാൻ ഇനിയും അവസരം. രജിസ്ട്രേഷൻ ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും. പ്രാഥമിക തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് നവംബർ 26ന് ലൈവ് ഫാഷൻ ഷോയും അവാർഡ് നൈറ്റ്സ് ഗാലയും നടത്തും.

ഒന്നാം സമ്മാനം 1500 ഡോളറാണ്. രണ്ടും മൂന്നും സമ്മാനക്കാർക്കുള്ള 750, 500 ഡോളർ ഉൾപ്പെടെ മൊത്തം 5000 ഡോളർ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നതെന്നു പ്രസിഡന്റ് സന്തോഷ് കുമാറും സെക്രട്ടറി പ്രവീൺ ജനാർദനും ട്രഷറർ ഷെനി ഏബ്രഹാമും അറിയിച്ചു. റിയൽറ്റർ ജയിംസ് വർഗീസാണു മെഗാ സ്പോൺസർ.

ആദ്യ സീസണിൽ മിഥു തെരേസ മാത്യുവും രണ്ടാം സീസണിൽ അപർണ മേനോനുമായിരുന്നു വിജയകിരീടം ചൂടിയത്. ഫാഷൻ ഷോയുടെ മൂന്നാം സീസണിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആദ്യം വിഡിയോ ആണ് അയയ്ക്കേണ്ടത്.

രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും: സപ്ന 647 920 7282, രാകേഷ് 647 327 7457. ഇ-മെയിൽ: malayaliartsandsportsclub@gmail.com 

Print Friendly, PDF & Email

Leave a Comment

More News