ലഹരി വിരുദ്ധ ദിനം ആചരിച്ചു

യാക്കോബായ സഭ കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം ലഹരി വിരുദ്ധ ദിനം ആചാരണവും പ്രാർത്ഥനയും നടത്തി. ലഹരി മുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച സമ്മേളനത്തില്‍ കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം സെക്രട്ടറി ശ്രീമതി മറിയക്കുട്ടി ബേബി അദ്ധ്യക്ഷത വഹിച്ചു. കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം പ്രസിഡന്റ്‌ റവ.ഫാ. ഡോ. പ്രിന്‍സ്‌ പൌലോസ്‌ വള്ളിപ്ലാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്‌ ലഹരി മുക്ത സമൂഹത്തിനായി പ്രാർത്ഥന നടത്തി.

ലഹരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വേണ്ടിയുള്ള കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം യൂണിറ്റ്‌ തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്‍ഠ്റെ ദൂഷ്യവശങ്ങളെ കുറിച്ച്‌ ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്‍റ്റെ നിലനില്‍പ്പ്‌ ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ്‌ ഈ ദിനം ആചരിച്ചത്‌.

ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ പോരാടാന്‍ എല്ലാ വനിതാസമാജം അംഗങ്ങളേയും ഉദ്‌ബോധിപ്പിച്ചു. അനു ജയ്‌ നന്ദി പറഞ്ഞു. ലിസി വിജു, ബിന്ദു റോയ്‌, ഷിജി ബോവാസ്‌, ലിസി ജിജോ, അല്ലി കുരിയന്‍, ഏലിയാമ്മ എലിയാസ്‌, ഷെല്‍ബി എലിയാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Print Friendly, PDF & Email

One Thought to “ലഹരി വിരുദ്ധ ദിനം ആചരിച്ചു”

  1. Jeevan

    Good works…

Leave a Comment

More News