ടെക്‌സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ടൂര്‍ണമെന്റ് നാളെ

ഡാളസ്: ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻറെ (എഫ്‌സിസി) ആഭിമുഖ്യത്തിൽ നടക്കുന്ന ഒൻപതാമത് ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സോക്കർ ടൂർണമെന്റ് നവംബർ 12 ,13 (ശനി, ഞായർ ) തീയതികളിൽ നടക്കും.

അമേരിക്കൻ മലയാളി സോക്കർ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഈ ടൂർണമെന്റിനു വേദിയാകുന്നത് ഫ്രിസ്കോയിലുള്ള സീലി സോക്കർ ഫാക്ടറി ഇൻഡോർ സോക്കർ ഫീൽഡാണ്‌ (145 Rose Ln, Frisco, TX 75036). പത്തു ടീമുകളാണ്‌ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച ലീഗ് റൗണ്ടുകളും ഞായാറാഴ്ച ഫൈനൽ റൗണ്ടുകളും ക്രമീകരിച്ചിരിക്കുന്നു.

എൽ സൂനോ ലേക് ഹൗസ് (ഷിനു പുന്നൂസ്), പ്രദീപ് ഫിലിപ്പ് (റിയൽറ്റർ, കെല്ലർ വില്യംസ് ), സിബി സെബാസ്റ്റ്യൻ ക്രിസ്റ്റൽ റൂഫിങ് ആൻഡ് കൺസ്ട്രകഷൻസ്, പാം ഇന്ത്യ റസ്റ്ററന്റ് എന്നിവരാണ് ടൂർണമെന്റിന്റെ ഗോൾഡ് സ്പോൺസേഴ്‌സ്. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ലിനോയ് ജോൺ: 214 908 4105
വിനോദ് ചാക്കോ: 972 415 1069
ജിജോ ജോൺസൺ: 972 415 8324

Print Friendly, PDF & Email

Leave a Comment

More News