വിദ്യാഭ്യാസ വായ്പ റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി

ടെക്സസ് : പതിനായിരക്കണക്കിന് വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ റദ്ദാക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നും, ഉടൻ തീരുമാനം മാറ്റണമെന്നും ഫെഡറൽ കോടതി ഉത്തരവിട്ടു.

ബില്യൻ കണക്കിന് ഡോളർ ഖജനാവിനു നഷ്ടം വരുത്തിവെയ്ക്കുന്ന തീരുമാനം ഇതോടെ റദ്ദാക്കപ്പെട്ടു. ജോബ് ക്രിയേറ്റേഴ്സ് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ രണ്ടു വിദ്യാർഥികൾക്കു വേണ്ടി സമർപ്പിച്ച അപ്പീലിലാണ് ജഡ്ജി മാർക്ക് പിറ്റ്മാൻ ഉത്തരവിട്ടത്.

ഇതു സംബന്ധിച്ച മറ്റൊരു കേസിൽ, വിദ്യാഭ്യാസ വായ്പാ പദ്ധതി മുന്നോട്ടു കൊണ്ടുപോകരുതെന്ന ഫെഡറൽ അപ്പീൽ കോടതിയുടെ ഉത്തരവനുസരിച്ച് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തുടർനടപടികൾ നിർത്തിവെച്ചിരുന്നു.

16 മില്യൻ അപേക്ഷകരാണ് വായ്പ റദ്ദാക്കാൻ ഇതിനകം അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. പുതിയ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന വിദ്യാർഥികൾ നിരാശയിലായി.

Print Friendly, PDF & Email

Leave a Comment

More News