വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കവെ പിതാവ് മുങ്ങിമരിച്ചു

കോട്ടയം: മേലരുവിയിലെ ചെക്ക് ഡാമിൽ വീണ മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മുങ്ങിമരിച്ചു. അടൂർ സ്വദേശി പ്രകാശ് (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം.

ആനക്കല്ലിൽ വാടകയ്ക്ക് താമസിക്കുന്ന പ്രകാശൻ ഭാര്യക്കും കുട്ടികൾക്കുമൊപ്പം അണക്കെട്ടിന് സമീപം കുട്ടികളുടെ സ്‌കൂളിന്റെ പ്രോജക്ട് വർക്കിന്റെ ഫോട്ടോ എടുക്കാൻ എത്തിയതായിരുന്നു. അണക്കെട്ടിന് സമീപത്തുകൂടെ നടക്കുന്നതിനിടെ മകൾ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. മകളെ രക്ഷിക്കാൻ മകൻ വെള്ളത്തിലേക്ക് ചാടി. എന്നാല്‍, ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത്‌ കണ്ട പ്രകാശ്‌ വെള്ളത്തിലേക്ക്‌ ചാടുകയായിരുന്നു.

കരയിൽ നിന്നിരുന്ന പ്രകാശിന്റെ ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി മൂവരെയും കരയിലെത്തിച്ചു. പക്ഷെ, പ്രകാശ് അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പ്രകാശിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ഇന്ന്‌ കുടുംബത്തിന്‌ വിട്ടു നല്‍കും.

Print Friendly, PDF & Email

Leave a Comment

More News