ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യവുമായി കൾച്ചറൽ ഫോറം

ദോഹ: ഖത്തറിൽ നടക്കുന്ന ഫൂട്‌ബോൾ ലോക കപ്പിനോടനുബന്ധിച്ച് കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഐക്യദാർഢ്യവും കളിയും പറച്ചിലും” എന്ന പരിപാടിയും സംഘടിപ്പിച്ചു.

ലോകകപ്പിന് വേദിയാകുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തർ എങ്കിലും, ലോക കപ്പിനെ സ്വാഗതം ചെയ്യാൻ ഖത്തർ വലിയ ഒരുക്കങ്ങൾ സ്വീകരിക്കുകയും വൈവിധ്യമാർന്ന കാഴ്ചകൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യക്കാർക്കും വിശിഷ്യാ വളരെയേറെ മലയാളികൾക്കും നേരിട്ട് ആസ്വദിക്കാൻ കഴിയുന്ന ഖത്തർ ലോകകപ്പിന് കൾച്ചറൽ ഫോറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം രേഖപ്പെടുത്തി.

കഴിഞ്ഞ ലോക കപ്പുകളെയും മത്സരങ്ങളെയും കുറിച്ചും കപ്പുയർത്തിയ ഇതിഹാസങ്ങളുടെ തേരോട്ടങ്ങളും സൂപ്പർ താരങ്ങളുടെ ഇടർച്ചയും സദസ്സ് ചർച്ച ചെയ്തു. കൾച്ചറൽ ഫോറം തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ വഹദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ. അബ്ദുൽ വാസിഹ് മുഖ്യാതിഥിയായി. കൾച്ചറൽ ഫോറം സ്റ്റേറ്റ് ജനറൽ സെക്രട്ടറി മജീദലി, ജില്ലാ ജനറൽ സെക്രട്ടറി നിഹാസ്, എന്നിവർ സംസാരിച്ചു. വൈ. പ്രസിഡന്റ് സന നസീം ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിന്റെ കൊളാഷ് എക്സിബിഷൻ നടത്തി. പരിപാടി നടത്തിപ്പിന് വൈ. പ്രസിഡന്റ് അലി ഹസൻ, കായിക വിഭാഗം സെക്രട്ടറി എൻ.പി സലീം എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News