അശ്ലീല സൈറ്റുകളിൽ സ്വന്തം നഗ്ന ചിത്രങ്ങൾ പങ്കുവെച്ച അദ്ധ്യാപികയുടെ ജോലി തെറിച്ചു

ലണ്ടന്‍: ഒൺലി ഫാൻസ് എന്ന അശ്ലീല സൈറ്റിൽ സ്വന്തം നഗ്ന ചിത്രങ്ങൾ പങ്കുവെച്ച അദ്ധ്യാപികയെ ജോലിയിൽ നിന്ന് അധികൃതർ പിരിച്ചുവിട്ടു.

യുകെയിലെ ഗ്ലാസ്‌ഗോയിലെ ബാലിസ്റ്റോണിലുള്ള ബാനർമാൻ ഹൈസ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപികയായ ക്രിസ്റ്റി ബുച്ചനാണ് തന്റെ ചിത്രങ്ങളുടെ പേരിൽ ജോലി നഷ്ടപ്പെട്ടത്. അശ്ലീല സൈറ്റുകളിൽ പ്രചരിക്കുന്ന അധ്യാപികയുടെ ചിത്രങ്ങൾ വിദ്യാർഥികൾ ഷെയർ ചെയ്യുന്നതായി സ്‌കൂൾ അധികൃതർ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അദ്ധ്യാപികയെ പിരിച്ചുവിട്ടത്.

പ്രതിമാസം 10 പൗണ്ട് (ഏകദേശം 13 യു എസ് ഡോളര്‍) സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുന്നതിലൂടെ, അവരുടെ വെബ്‌സൈറ്റ് സന്ദർശിക്കുന്നവർക്ക് അദ്ധ്യാപികയുടെ സ്വകാര്യ വീഡിയോകൾ കാണാനുള്ള അവസരം അവർ നൽകുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ അദ്ധ്യാപികയാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. സ്‌കൂൾ അധികൃതർ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുമ്പ് അവർ രാജി വെച്ചു.

നേരത്തെ അഭിനയ രംഗത്തേക്ക് കടക്കാൻ അദ്ധ്യാപിക ശ്രമിച്ചിരുന്നു. ചില ആക്ടിംഗ് വെബ്‌സൈറ്റുകളിൽ ചെറിയ ചെറിയ ഭാഗങ്ങളിൽ അഭിനയിച്ച അവർ ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News