ഇന്നത്തെ രാശിഫലം (ഡിസംബര്‍ 6, ചൊവ്വ)

ചിങ്ങം: ഇന്ന് രാവിലെ നിങ്ങൾക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാനും മോശമായ പെരുമാറ്റം കൊണ്ട് ആരെയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. ദിവസത്തിൻറെ രണ്ടാം പകുതിയിൽ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകും. വീട്ടിലായാലും ഓഫീസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങൾ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കും.

കന്നി: യാത്ര ചെയ്യാനോ പുതിയ പദ്ധതികൾ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങൾ മാറ്റിവയ്ക്കുക. ഇന്നത്തെ ദിവസം നിങ്ങൾ വിചാരിച്ചപോലെ കാര്യങ്ങൾ മുന്നോട്ടുപോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. സംസാരിക്കുമ്പോൾ നിയന്ത്രണം പാലിച്ചില്ലെങ്കിൽ അത് സഹപ്രവർത്തകരുമായുള്ള ബന്ധത്തെ ബാധിക്കും. ധ്യാനം പരിശീലിക്കുക.

തുലാം: ഈ ദിവസം അനുകൂലമല്ലാത്തതിനാൽ പുതിയ പ്രവർത്തനങ്ങളൊന്നും ആരംഭിക്കാതിരിക്കുക. ചില ചിന്തകൾ നിങ്ങളുടെ മനസിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുൻപും രണ്ട് തവണ ആലോചിക്കുക. നിങ്ങളുടെ എതിരാളികൾ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനാൽ ശ്രദ്ധ പുലർത്തുക. നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിനും യാത്രയ്ക്കും ഇന്ന് സാധ്യത.

വൃശ്ചികം: ഇന്ന് ബൗദ്ധിക ചർച്ചകളുടെയും സാമൂഹികമായ ആശയവിനിമയങ്ങളുടെയും ദിവസമായിരിക്കും. പുതിയ സാമ്പത്തിക ഉറവിടങ്ങൾ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. വൈകുന്നേരം കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഹ്ലാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ ഭക്ഷണം ആസ്വദിക്കും. നിങ്ങളുടെ ആരോഗ്യം, സാമ്പത്തികനില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ഇന്ന് ശുഭകരമായിരിക്കും.

ധനു: ഇന്ന് നിങ്ങളുടെ ആരോഗ്യനില ക്രമേണ മോശമായി വരാൻ ഇടയുള്ളതിനാൽ ശ്രദ്ധ പുലർത്തുക. കഠിനാധ്വാനത്തിന് അൽപ്പം വൈകിയാലും നല്ല ഫലമുണ്ടാകും. അതുകൊണ്ട് നിരാശപ്പെടാതെ ക്ഷമ പാലിക്കുക. ഇന്നത്തെ യാത്രാപരിപാടികൾ അടുത്ത ആഴ്‌ചയിലേക്ക് മാറ്റിവയ്ക്കുക. ദിവസത്തിന്റെ രണ്ടാം പകുതിയിൽ നിങ്ങളുടെ ആരോഗ്യം, സാമ്പത്തികനില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവ ഇന്ന് ശുഭമായിരിക്കും.

മകരം: അമിതമായി വികാരാധീനനാകുന്നത് ഒഴിവാക്കുക. നിങ്ങൾക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെടാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. സ്വത്തും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക.

കുംഭം: പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇന്ന് ഒഴിവാക്കുക. ദിവസത്തിൻറെ രണ്ടാം പകുതി ശുഭസൂചനകളല്ല. നിങ്ങളുടെ വീടിന്റെയോ സ്വത്തിൻറെയോ ഇടപാടുകൾ നടത്താൻ അനുകൂല സമയമല്ല ഇത്. വിദ്യാർത്ഥികൾക്ക് സ്‌കൂളിലായാലും കോളേജിലായാലും ഇന്നൊരു ശരാശരി ദിവസമാണ്. നിങ്ങളുടെ അമ്മയുടെ ആരോഗ്യപ്രശ്നം ഇന്ന് നിങ്ങളെ അസ്വസ്ഥനും വികാരാധീനനുമാക്കും.

മീനം: പങ്കാളിയുമായി ഇന്ന് കൂടുതൽ അടുക്കാൻ സാധിക്കും. പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനോ പഴയവ പുതുക്കുന്നതിനോ ഒരു നല്ല ദിവസം. ബിസിനസ്സിലെ പുതിയ പങ്കാളിത്തവും ഇന്ന് നടക്കും.

മേടം: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കും. പങ്കാളിയുമായി കൂടുതൽ അടുക്കാൻ സാധിക്കും.

ഇടവം: നിങ്ങളുടെ വീട്ടിൽ സൗഹാർദ്ദപരവും സ്നേഹപൂർണവുമായ സംഭാഷണങ്ങൾക്ക് അവസരമുണ്ടാകും. വീടിന് മോടികൂട്ടാനുള്ള ചില പദ്ധതികളെ പറ്റി നിങ്ങൾ കാര്യമായി ആലോചിക്കും. വീട്ടിൽ അമ്മയോടും ജോലിസ്ഥലത്ത് സഹപ്രവർത്തകരോടും നല്ല ബന്ധമാകും. ഭാവിയിൽ നേട്ടമുണ്ടാക്കാവുന്ന ഒരു പൊതുചടങ്ങിൽ ഇന്ന് വൈകുന്നേരം നിങ്ങൾ പങ്കെടുത്തേക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം നിങ്ങൾക്ക് ഇന്ന് പ്രതീക്ഷിക്കാം.

മിഥുനം: വ്യക്തിപരമായും തൊഴിൽപരമായും നിരവധി അവസരങ്ങൾ വന്നുചേരും. വളരെ നീണ്ട ബൗദ്ധിക ചർച്ചകൾക്ക് ശേഷം ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും സംതൃപ്‌തിയും നിങ്ങൾക്കുണ്ടാകും. ജോലിഭാരം കൊണ്ട് സമർദത്തിന് വിധേയനാകുമെങ്കിലും വൈകുന്നേരത്തോടെ അത് കൈകാര്യം ചെയ്യാൻ കഴിയും. ഇന്നത്തെ സായാഹ്നം സുഹൃത്തുക്കളോടൊപ്പം അയച്ചുകൊണ്ട് മനസിൻറെ പിരിമുറുക്കത്തിന് അയവ് വരുത്തുക. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇന്ന് നിങ്ങൾ സജീവമായി പങ്കെടുക്കും.

കർക്കടകം: സത്യസന്ധവും നീതിപൂർവകവുമായ സമീപനമായിരിക്കും ഇന്ന്. പെട്ടെന്ന് കോപാധീനനാകും. അപ്രതീക്ഷിത ജോലികൾ ഇന്ന് നിങ്ങൾ ഏറ്റെടുക്കുകയും പിന്നീട് കാര്യങ്ങൾ വേണ്ടപോലെ മനസിലാക്കുകയും ചെയ്യും. ഈ കാര്യത്തിൽ നിങ്ങളുടെ മേലുദ്യോഗസ്ഥരും ഉത്കണ്ഠ പ്രകടിപ്പിക്കും. രാവിലെ നിങ്ങൾ ഉദാസീനനായിരിക്കുമെങ്കിലും ദിവസത്തിൻറെ രണ്ടാം പകുതിയിൽ ഊർജസ്വലത കൈവരിക്കും. ഇന്ന് നിങ്ങൾ വീടിന് പുതുമോടിക്ക് വേണ്ടി ഫർണിച്ചറുകൾ മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News