കാത്തിരിപ്പിന് വിരാമം: ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി; ഫെബ്രുവരു 15 മുതല്‍ ഒടിടിയില്‍

തിരുവനന്തപുരം: ചരിത്രവിജയവുമായി മുന്നേറി തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കി. ഫെബ്രുവരി 15 മുതൽ ഒടിടിയിൽ ചിത്രം പ്രദർശനം ആരംഭിക്കും.

ഡിസംബർ 30ന് റിലീസ് ചെയ്ത മാളികപ്പുറം നിരവധി കുപ്രചാരണങ്ങളെ അതിജീവിച്ച് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചരിത്ര വിജയമായി മാറിയത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റിലീസുകളും വൻ വിജയമാണ് നേടുന്നത്. മോഹൻലാലിന്റെ പുലിമുരുകന് ശേഷം തെലുങ്കിൽ ഹൗസ് ഫുൾ ഷോകൾ കിട്ടുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം.

തിയേറ്ററിൽ ഹൗസ് ഫുൾ ഷോകളുമായി പ്രദർശനം തുടരുന്ന സമയത്ത് തന്നെ ഒടിടിയിലും റിലീസ് ചെയ്യുന്നു എന്ന അപൂർവതയാണ് മാളികപ്പുറത്തിനുള്ളത്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ ട്രെയിലർ പുറത്തിറക്കി. ഒടിടി അവകാശം സ്വന്തമാക്കിയ ശേഷം, നേരത്തേയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഒരു ട്രെയിലർ പുറത്തിറക്കിയിരുന്നു. രണ്ട് ട്രെയിലറുകൾക്കും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.

 

Print Friendly, PDF & Email

Related posts

Leave a Comment