സി.എച്ചിൻ്റെ വിയോഗം ഇസ്ലാമിക പ്രസ്ഥാന മാർഗത്തിലെ തീരാനഷ്ടം: ജമാഅത്തെ ഇസ്ലാമി കേരള അമീർ

സി.എച്ച് അബ്ദുൽ ഖാദർ മൗലവി അനുസ്മരണ സദസ്സിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ സംസാരിക്കുന്നു

കോഴിക്കോട് : സി.എച്ച് അബ്ദുൽ ഖാദർ മൗലവിയുടെ വിയോഗം ഇസ്ലാമിക പ്രസ്ഥാന മാർഗത്തിലെ തീരാനഷ്ടമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. എസ്.ഐ.ഒ കേരള സംഘടിപ്പിച്ച സി. എച്ച് അബ്ദുൽ ഖാദർ മൗലവി അനുസ്മരണ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ഒ എന്ന വിദ്യാർഥി യുവജന പ്രസ്ഥാനത്തെ അതിൻ്റെ ആദ്യ കാലങ്ങളിൽ കേരളത്തിലുടനീളം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച അനിഷേധ്യ നേതാവായിരുന്ന സി.എച്ച് അബ്ദുൽ ഖാദർ മൗലവി ലാളിത്യ ജീവിതത്തിൻ്റെയും കർമനൈരന്തര്യത്തിൻ്റെയും ഉത്തമ മാതൃക കൂടിയാണെന്നും അമീർ പറഞ്ഞു.

എസ്.ഐ. ഒവിൻ്റെ പ്രഥമ ജനറൽ സെക്രട്ടറി കൂടിയായിരുന്ന സി.എച്ച് അബ്ദുൽ ഖാദർ മൗലവിയുടെ ഇസ്ലാമിക പ്രസ്ഥാന മാർഗത്തിലെ വിശ്രമമില്ലാത്ത ജീവിതത്തിൽ പുതിയ തലമുറക്ക് വലിയ മാതൃകയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, എസ്.ഐ. ഒ പ്രഥമ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ ഹകീം പി.എ, സി. എച്ച് അബ്ദുൽ ഖാദർ മൗലവിയുടെ സഹോദരൻ അനീസുദ്ദീൻ സി.എച്ച്, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.റഹ്മാൻ ഇരിക്കൂർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment