ഐ.ആർ.ഡബ്ല്യു ജലസുരക്ഷാ പരിശീലനം നടത്തി

ഐ.ആർ.ഡബ്ല്യു കേരള സംഘടിപ്പിച്ച ജലസുരക്ഷാ പരിശീലനം മലമ്പുഴ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സിജോ വർഗീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മലമ്പുഴ: വർധിച്ചുവരുന്ന മുങ്ങിമരണങ്ങളുടെയും മറ്റും പശ്ചാതലത്തിൽ ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) ആഴജല രക്ഷാപ്രവർത്തന പരിശീലനം (under water rescue training) നടത്തി.

മലമ്പുഴയിൽ വെച്ച് ആയിരുന്നു തെരഞ്ഞെടുത്ത പ്രവർത്തകർക്കുള്ള പരിശീലനം നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ പരിശീലനത്തിൽ പങ്കെടുത്തു. വെള്ളത്തിൽ നിലയില്ലാ കയങ്ങളിൽ പെട്ടുപോകുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്തൽ, അവർക്ക് അവശ്യമായി നൽകേണ്ട പ്രാഥമിക ചികിത്സ, വെള്ളത്തിൽ മുങ്ങിയുള്ള തെരച്ചിൽ, മൃതദേഹം കരയിലെത്തിക്കുന്ന രീതി തുടങ്ങിയ വ്യത്യസ്ത പരിശീലനങ്ങളാണ് നൽകിയത്.

ഐ.ആർ.ഡബ്ല്യു കേരള ജനറൽ കൺവീനർ ബഷീർ ശർക്കി, പാലക്കാട് ജില്ലാ ലീഡർ ജാഫർ, ആഴജല രക്ഷാപ്രവർത്തന രംഗത്തെ നിറസാന്നിധ്യവും സാമൂഹിക പ്രവർത്തകനുമായ മുസ്തഫ മലമ്പുഴ എന്നിവർ നേതൃത്വം നൽകി. ഇതിന് മുന്നോടിയായി മലമ്പുഴയിൽ നടന്ന പരിപാടി മലമ്പുഴ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സിജോ വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.ആർ.ഡബ്ല്യു സംസ്ഥാന ജനറൽ കൺവീനർ ബശീർ ശർഖി അധ്യക്ഷത വഹിച്ചു. ഗവേണിങ് ബോഡി അംഗം ജാഫർ സ്വാഗതം പറഞ്ഞു.

ഐ.ആർ.ഡബ്ല്യു കേരള സംഘടിപ്പിച്ച ജലസുരക്ഷാ പരിശീലനത്തിന് മുസ്തഫ മലമ്പുഴ നേതൃത്വം നൽകുന്നു.
Print Friendly, PDF & Email

Leave a Comment

More News