ഫോമാ നാഷണൽ ക്രെഡൻഷ്യൽ സബ് കമ്മിറ്റിക്ക് രൂപം കൊടുത്തു; ചെയർമാൻ ബേബി ജോസ്

ചെയർമാൻ: ബേബി ജോസ്, സെക്രട്ടറി: ഷെല്ലി പ്രഭാകരൻ, നാഷണൽ കമ്മറ്റി കോഓർഡിനേറ്റർ : സുജനൻ പുത്തൻപുരയിൽ, വൈസ് ചെയർമാൻ: ബിനു മാമ്പിള്ളി, അംഗങ്ങൾ – ജോയ് എൻ സാമുവൽ, സുരേഷ് നായർ, ജോഷി വള്ളിക്കളം

ബേബി ജോസ്.
ന്യൂയോർക്ക് മെട്രോ റീജിയൻറെ പ്രമുഖ പ്രവർത്തകനും, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ മുൻ സെക്രട്ടറി മുൻ ക്രെഡൻഷ്യൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ ന്യൂയോർക്കിലെ മലയാളി സമാജത്തിന്റെ പ്രസിഡന്റ് എന്നനിലയിൽ സ്തുത്യർഹ സേവനമനുഷ്ഠിക്കുന്നു,

ഷെല്ലി പ്രഭാകരൻ
കേരളത്തിലെ അടൂർ സ്വദേശിയായ ഷെല്ലി പ്രഭാകരൻ ഐടി ആർക്കിടെക്റ്റായി ജോലി ചെയ്യുന്നു. ഭാര്യ ബീന ഭാസ്‌കരൻ, മകൾ ഹിമ (16), മകൻ പ്രണവ് (12) എന്നിവർക്കൊപ്പം മേരിലാൻഡിലാണ് താമസം.

സുജനൻ പുത്തൻപുരയിൽ

കണക്റ്റിക്കട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരനായ ( ആർക്കാഡിയ കെമിക്കൽസ് ആൻഡ് പ്രിസർവേറ്റീവ്സ്) സുജനൻ നിലവിൽ ഫോമയുടെ നാഷണൽ കമ്മിറ്റി അംഗമാണ്,. മുൻ റീജിയണൽ വൈസ് പ്രസിഡന്റായ സുജനൻ മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മസ്‌കോൺ) മുൻ പ്രസിഡന്റ് കൂടിയാണ്. 2022-ൽ കാൻകൂണിൽ നടന്ന കൺവെൻഷന്റെ ബിസിനസ് മീറ്റ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. ശ്രീ സുജനനും ഭാര്യയും കുട്ടികളും ട്രംബെല്ലിലാണ് താമസിക്കുന്നത്.

ബിനു മാമ്പിള്ളി

എറണാകുളം സ്വദേശിയായ ബിനു മാമ്പിള്ളി ടിഎംഎയുടെ മുൻ പ്രസിഡന്റും ഫോമയുടെ സജീവ പ്രവർത്തകനുമാണ്, ഇപ്പോൾ സൺഷൈൻ റീജിയൻ ആർവിപിയായി സേവനമനുഷ്ഠിക്കുന്നു.

ജോയ് എൻ സാമുവൽ

ഫോമയുടെ വിവിധ കൺവെൻഷനുകളുടെ രജിസ്ട്രേഷൻ കമ്മറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള ജോയ് എൻ സാമുവേൽ അറിയപ്പെടുന്ന ഒരു റീയൽട്ടർ കൂടിയാണ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ മുൻ വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷറർ, ട്രസ്റ്റി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ ഫോമാ റീജിണൽ ട്രഷറർ ആയി പ്രവർത്തിക്കുന്നു.

സുരേഷ് നായർ.

ഫോമയുടെ സജീവ പ്രവർത്തകനും യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റുമായിരുന്ന സുരേഷ് നായർ ഫോമയുടെ മുൻ നാഷണൽ കമ്മറ്റി മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

ജോഷി വള്ളിക്കളം.

ചങ്ങനാശേരി സെൻറ് ബെർക്കുമാൻസ് കോളേജിലെ യൂണിയൻ ചെയർമാനായി പൊതു പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ജോഷി വള്ളിക്കളം ഷിക്കാഗോ മലയാളീ അസ്സോസിയേഷന്റെ ആദ്യകാല സെക്രട്ടറിമാരിൽ ഒരാളായിരുന്നു, അനേകം സാമൂഹിക മത രാഷ്ട്രീയ സംഘടനകളുടെ നേതൃത്വം വഹിക്കുവാനല്ല നിയോഗവും ഇക്കാലഘട്ടത്തിലുണ്ടായി, ഇപ്പോൾ അൻപതാം വാർഷികം ആഘോഷിക്കുവാനൊരുങ്ങുന്ന നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അസ്സോസിയേഷനുകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റാണ്,

നാഷണൽ ക്രെഡൻഷ്യൽ സബ് കമ്മിറ്റിക്ക് നല്ല ഒരു നേതൃത്വമാണ് ലഭിച്ചിരിക്കുന്നത് എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എക്സികുട്ടീവ് കമ്മറ്റിയുടെ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment