രാമനവമി മറവിൽ മുസ്ലിം വംശഹത്യ: ഫ്രറ്റേണിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

രാമനവമി മറവിലുള്ള സംഘ്പരിവാറിന്റെ മുസ് ലിം വംശഹത്യക്കെതിരെ ഫ്രറ്റേണിറ്റി ഷൊർണൂർ മണ്ഡലം കമ്മിറ്റി ചെർപ്പുളശ്ശേരി ടൗണിൽ നടത്തിയ പ്രതിഷേധ സംഗമം

പാലക്കാട്: ‘രാമനവമി ആഘോഷത്തിന്റെ മറവിലുള്ള സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യകളെ ചെറുക്കുക’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഷൊർണൂർ മണ്ഡലം കമ്മിറ്റിക്കു കീഴിൽ ചെർപ്പുളശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടന്നു. ജില്ലാ സെക്രട്ടറിമാരായ തബ്ശീർ ശർഖി, അമാന പി.ടി, ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി കൗൺസിലർ അബ്ദുൽ ഗഫൂർ, ഫ്രറ്റേണിറ്റി മണ്ഡലം സെക്രട്ടറി അമീന പി.ടി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സഹ്‌ല ഇ.പി, ജോയിന്റ് സെക്രട്ടറി സുബ്ഹാൻ, അനീഖ്, ഇർഫാൻ എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News