രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ ഐ.ഒ.സി പെന്‍സില്‍വേനിയ ചാപ്റ്റര്‍ അലപിച്ചു

ഫിലാഡല്‍ഫിയ: വയനാട് എം.പി രാഹുല്‍ഗാന്ധിയെ ജനാധിപത്യവിരുദ്ധമായ രീതിയില്‍അയോഗ്യനാക്കിയകോടതിവിധിയെ ഇന്ത്യന്‍ ഓവര്‍സീസ്കോണ്‍ഗ്രസ് (ഐ.ഒ.സി) പെന്‍സില്‍വേനിയ ചാപ്റ്റര്‍ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയുംചെയ്തു.

പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്‍റ് സാബ സ്കറിയായുടെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 31ാം തീയതി വെള്ളിയാഴ്ച പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ചേര്‍ന്ന യോഗത്തില്‍ സാബു സ്കറിയ പ്രതിഷേധ പ്രമേയം അവതരിപ്പിച്ച്സംസാരിച്ചു.

നാലു ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് തന്‍റെ മണ്ഡലത്തിന്‍റെ വികസനത്തിനായി പ്രവര്‍ത്തിയ്ക്കുന്ന ജനപ്രതിനിധിയെയാണ് മോദി സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വരുന്നു എന്നു മനസ്സിലാക്കിയ ബിജെപി, മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ഗാന്ധി ശ്രമിച്ചു എന്ന കള്ളവും എന്നാല്‍ തികച്ചും ദുര്‍ബലവും മേല്‍കോടതിയില്‍ യാതൊരു കാരണവശാലും നിലനില്‍ക്കാത്തതുമായ കേസു ചമച്ച്കോണ്‍ഗ്രസ്സിന്‍റെ മുന്നേറ്റത്തിന് തടയിടാന്‍ ശ്രമിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ കുതന്ത്രമാണ് ഒരുക്കുന്നെതെന്നും, ഇത് തികച്ചും ഫാസിസ്റ്റ് ഭരണ ഭീകരതയാണെന്നും, ഇതിനെതിരെ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ അണിനിരന്ന് പ്രതികരിക്കണമെന്നും ഐ.ഒ.സി പെന്‍സില്‍വേനിയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News