സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഇ-സ്കൂട്ടര്‍ പട്രോളിംഗ് സം‌വിധാനം

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സം‌വിധാനവുമായി പൊലീസ്. മ്യൂസിയം പരിസരത്ത് പട്രോളിംഗിന് ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാനാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ ഇ-സ്കൂട്ടറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കും. ആൾക്കൂട്ടത്തിനിടയിൽ എളുപ്പത്തിൽ പട്രോളിങ് നടത്താമെന്നതാണ് ഇ-സ്കൂട്ടറിന്റെ പ്രധാന സവിശേഷത.

ജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന മ്യൂസിയം മേഖലയിലാണ് ഇ- സ്കൂട്ടറുകളുടെ സേവനം പ്രയോജനപ്പെടുത്തുക. ഇവ വിജയകരമായാൽ ഇ- സ്കൂട്ടർ ഉപയോഗിച്ചുള്ള പട്രോളിംഗ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് പദ്ധതിയിടുന്നത്.

നിലവിൽ, മണിക്കൂറില്‍ 10 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സ്കൂട്ടർ സജ്ജീകരിച്ചിരിക്കുന്നു. പിന്നെ ക്രമേണ വേഗത വർദ്ധിപ്പിക്കും. ഉപയോഗത്തിന് ശേഷം, ഇ-സ്കൂട്ടറുകൾ മടക്കി കൈയിൽ കൊണ്ടുപോകാം. അതിനാൽ, അവയുടെ പ്രവർത്തനം വളരെ ലളിതമാണ്.

Print Friendly, PDF & Email

Leave a Comment

More News