മോദി മാജിക്ക് കർണാടകയിൽ ഫലിച്ചില്ല: സിദ്ധരാമയ്യ

മൈസൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാജിക് ഫലിച്ചില്ലെന്ന് കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രവണതകളിൽ ആവേശം കൊള്ളുന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ.

പ്രധാനമന്ത്രി മോദിയുടെ മാജിക് കർണാടകയിൽ പ്രവർത്തിക്കില്ലെന്നും കോൺഗ്രസിന് 120 സീറ്റിൽ കൂടുതൽ ലഭിക്കുമെന്നും ഞാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്ന് മൈസൂരിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.

പാർട്ടിക്ക് മറ്റ് രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ആവശ്യമില്ലെന്നും സ്വന്തമായി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ എതിരാളിയായ ഭവന മന്ത്രി വി.സോമണ്ണ രണ്ട് മണ്ഡലങ്ങളിലും തോൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ധരാമയ്യക്കെതിരെ വരുണ മണ്ഡലത്തിലും ചാമരാജനഗർ മണ്ഡലത്തിലും സോമണ്ണ മത്സരിക്കുന്നുണ്ട്.

 

Print Friendly, PDF & Email

Related posts

Leave a Comment