കൾച്ചറൽ ഫോറം റിപാട്രിയേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി വർക്ഷോപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ദോഹ: കൾച്ചറൽ ഫോറം ഖത്തർ കമ്യൂണിറ്റി സർവീസ് വിഭാഗം റിപാട്രിയേഷൻ വർക്ക്ഷോപ്പും ലീഗൽ വർക്ക്ഷോപ്പും സംഘടിപ്പിച്ചു.

കുടുംബം പോറ്റാൻ കടൽ കടന്ന് പ്രവാസ ലോകത്ത് എത്തുകയും ജീവിതം കര പറ്റിക്കാനുള്ള പരിശ്രമത്തിന് ഇടയിൽ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നവരെ ഉറ്റവർക്ക് അവസാനമായി ഒന്ന് കാണാൻ നാട്ടിലെത്തിക്കുന്ന പ്രവൃത്തി വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത വണ്ണം മഹത്തരമാണെന്ന് വർക് ഷോപ്പ് ഉദ്ഘാടനം ചെയത് കൊണ്ട് സംസാരിച്ച ഐ സി ബി എഫ് സെക്രട്ടറിയും ദോഹയിലെ പ്രമുഖ ജനസേവന പ്രവർത്തകനുമായ മുഹമ്മദ് കുഞ്ഞി പറഞ്ഞു.

കൾച്ചറൽ ഫോറം വൈസ് പ്രസിഡൻ്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.

റിപ്പാട്രിയെഷൻ വിഭാഗം ഹെഡ് ഷെറിൻ മുഹമ്മദ്,  ലീഗൽ സർവീസ് വിഭാഗം ഹെഡ് നൗഷാദ് ഒളിയത്ത് എന്നിവർ വിഷയാവതരണം നടത്തി. ഖത്തറിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ , ബന്ധപ്പെടേണ്ട മന്ത്രാലയങ്ങൾ, ശരിയാക്കേണ്ട രേഖകൾ, വിവിധ തരം കേസുകളുടെ സ്വഭാവം എന്നിവ വിശദീകരിക്കപ്പെട്ടു.  നിയമ ബോധവത്കരണത്തിൽ ലേബർ, സിവിൽ നിയമങ്ങളെയും ബന്ധപ്പെടേണ്ട ഔദ്യോഗിക സംവിധാനങ്ങളെയും  പരിചയപ്പെടുത്തി.

കൾച്ചറൽ ഫോറം പ്രസിഡൻ്റ് മുനീഷ് എ.സി ജസസേവന രംഗത്ത് സേവനം അർപ്പിക്കാൻ വേണ്ടി വർക്ക്ഷോപ്പിൽ പങ്കെടുത്ത എഴുപതോളം പ്രവർത്തകരെ പ്രത്യേകം അഭിനന്ദിച്ചു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി തസീൻ അമീൻ സ്വാഗതവും  കമ്യൂണിറ്റി സർവ്വീസ് വിംഗ് കൺവീനർ ഫൈസൽ എറണാകുളം നന്ദിയും പറഞ്ഞു.

റിപ്പാട്രിയെഷൻ ഫീൽഡ് ഹെഡ് റാസിഖ് കോഴിക്കോട്‌,  റസാഖ് കാരാട്ട്, കൾച്ചറൽ ഫോറം വർക്കിംഗ് കമ്മറ്റി അംഗങ്ങളായ റഷീദ് കൊല്ലം, ശരീഫ് ചിറക്കൽ തുടങ്ങിയവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News