ഇന്നത്തെ രാശിഫലം (2023 മെയ്‌ 26 വെള്ളി)

ചിങ്ങം: ഇന്ന്‌ നിങ്ങള്‍ക്ക്‌ എല്ലാ വശത്തുനിന്നും അഭിനന്ദനങ്ങള്‍ ലഭിക്കും. ഇന്ന്‌ നടന്ന കാര്യങ്ങളില്‍ ഒരുപക്ഷേ പൂര്‍ണമായും നിങ്ങള്‍ സന്തോഷവാനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ കണ്ടെത്തും. വ്യക്തിപരമായ നഷ്ടങ്ങളില്‍ നിങ്ങള്‍ വികാരാധീനനായേക്കാം.

കുന്നി: നിങ്ങളുടെ ഭൂരിഭാഗം ശ്രദ്ധയും ഇന്ന്‌ നിങ്ങളുടെ വ്യക്തിജീവിതം അപഹരിക്കും. നിങ്ങളുടെ ചിന്തകള്‍ അവയെ ചുറ്റിപറ്റിത്തന്നെ നിറഞ്ഞിരിക്കും. ബിസിനസുകാര്‍ ഇന്ന്‌ വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം ആയാസരഹിതമായ കുറച്ച്‌ സമയം നിങ്ങള്‍ക്ക്‌ ലഭിച്ചേക്കാം. നിങ്ങളിന്ന്‌ നിങ്ങളുടെ ആരാധനാസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്‌.

തുലാം: ഇന്ന്‌ നിങ്ങള്‍ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. എന്നുതന്നെയല്ല, നിങ്ങളുടെ മനസിന്റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാല്‍ വൈകുന്നേരത്തിന്റെ അവസാനമാകുമ്പോഴേക്കും
സന്തോഷകരമായ സര്‍പ്രൈസുകള്‍ ലഭിക്കുന്നതാണ്‌. ഏറ്റവും നല്ലത്‌ പ്രതീക്ഷിക്കുമ്പോള്‍ തന്നെ ഏറ്റവും മോശമായത്‌ സംഭവിച്ചേക്കാമെന്ന്‌ കരുതിയിരിക്കുകയും വേണം.

വൃശ്ചികം: ഇന്ന്‌ നിങ്ങളുടെ പെരുമാറ്റം ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും നിങ്ങള്‍ക്ക്‌ ചുറ്റുമുള്ളവരില്‍ അത്‌ മതിപ്പുളവാക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങള്‍ എന്നത്തേതിലും കൂടുതല്‍ ഇന്ന്‌ പ്രകടിപ്പിച്ചേക്കാം. തൊഴിലുമായി
ബന്ധപ്പെടുത്തിയാല്‍, ഇന്ന്‌ നിങ്ങള്‍ ഏറ്റവും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. ഒരു പക്ഷേ പുതിയ പദ്ധതികള്‍ വരെ നിങ്ങള്‍ തുടങ്ങിയേക്കാവുന്നതുമാണ്‌. നിങ്ങളുടെ സമയം വരുന്നതിനായി കരുതിയിരിക്കുക.

ധനു: വിഷമസമയം അധികനാള്‍ നിലനില്‍ക്കില്ല. പക്ഷേ ദുഷ്ടജനങ്ങശ നിലനില്‍ക്കും. ഈ വസ്തുത എപ്പോഴും ഓര്‍ത്ത്‌ ജീവിതത്തില്‍ മുന്നോട പോകുക. പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തെ നിങ്ങളുടെ ശുഭാപ്തി വിശ്വാസമുള്ള സമീപനം കൊണ്ട്‌ ലളിതമാക്കി മാറ്റാന്‍ ശ്രമിക്കുക. ആവശ്യമുള്ള സമയത്ത്‌ പ്രതികരിക്കുക. എന്നാല്‍ അനാവശ്യ സമ്മര്‍ദങ്ങളില്‍ കുടുങ്ങി ഒരിക്കലും തളര്‍ന്നുപോകരുത്‌.

മകരം: മനോവികാരങ്ങളുടെ നിയന്ത്രണത്തില്‍ വികാരപരമായി ജീവിക്കുന്ന വിഡ്ഡികളെക്കുറിച്ച്‌ നിങ്ങള്‍ ധാരാളം കേട്ടിട്ടുണ്ടാവും. ഒരിക്കലും അവരില്‍ ഒരാളാവാന്‍ നിങ്ങള്‍ ശ്രമിക്കരുത്‌. അത്‌ ശ്രമകരമായ ഒന്നായി തോന്നിയാല്‍ കുറഞ്ഞപക്ഷം അങ്ങനെയുള്ള ആളല്ലെന്ന്‌ അഭിനയിക്കുകയെങ്കിലും ചെയ്യുക. കാരണം, മനോവികാരങ്ങള്‍ക്കനുസരിച്ച്‌ മുന്നോട്ട പോയാല്‍ അത്‌ അധഃപതനത്തിന്‌ വഴിയൊരുക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ വിജയപാതയില്‍ തടസമായി മാറും. അവസരവാദികള്‍ക്ക്‌ നിങ്ങളെ അത്ര വേഗം കീദെപ്പടുത്താന്‍ കഴിയില്ല എന്ന്‌ മനസിലാക്കിക്കൊടുത്ത്‌ നിര്‍വികാരനായി നിലകൊള്ളുക എന്നതാണ്‌ ഇതിനുള്ള പരിഹാരം.

കുംഭം: നിങ്ങളുടെ വൃക്തിത്വത്തിന്റെ യുക്തിപരവും വികാരപരവുമായ ഭാവങ്ങളെ തുലനം ചെയ്ത്‌ കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കും. നിങ്ങളുടെ തൊഴിലില്‍ നിങ്ങള്‍ക്ക്‌ സന്തോഷം കണ്ടെത്താന്‍ സാധിക്കും. തന്നെയുമല്ല, വ്യക്തിജീവിതവും തൊഴിലും വിജയകരമായി ഒന്നിച്ച്‌ കൊണ്ട്‌ പോകാനും സാധിക്കും. സാമ്പത്തികമായി പറയത്തക്ക പ്രശ്നങ്ങളൊന്നും തന്നെ ഇന്ന്‌ നിങ്ങള്‍ക്ക്‌ കാണുന്നില്ല. എന്നാല്‍ ചില നിസാരമായ കാര്യങ്ങളില്‍ ഒരുപക്ഷേ മനസ്‌ വിഷമിച്ചേക്കാം.

മീനം: ഇന്ന്‌ നിങ്ങള്‍ നിരവധി പുതിയ വശങ്ങള്‍ കണ്ടെത്തുകയും നിങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ സര്‍ഗാത്മകത നിങ്ങളെ അക്ഷരാര്‍ഥത്തില്‍ ഭരിക്കും. എഴുത്ത്‌, സാഹിത്യം തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട്‌ സ്വയം സമ്മര്‍ദം ചെലുത്തുക. വളരെയധികം സ്നേഹം പ്രകടിപ്പിക്കുന്ന ദമ്പതികള്‍ക്ക്‌ പ്രണയിക്കാനും സ്നേഹം പങ്കിടാനും പറ്റിയ സമയമാണിത്‌. ഈ നിമിഷങ്ങളെ നിങ്ങള്‍ പിന്നീട്‌ അഭിനന്ദിക്കും. നിങ്ങളുടെ കോപം ശ്രദ്ധാപൂര്‍വം നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക്‌ ഒരു മോശം ദിവസം ഉണ്ടായേക്കാം.

മേടം: നിങ്ങളുടെ തനതായ വ്യക്തിപാടവം നിങ്ങള്‍ക്ക്‌ ഇന്ന്‌ അനുകൂലമായി പ്രവര്‍ത്തികുകയും വിജയത്തിലേക്ക്‌ നിങ്ങളെ നയിക്കുകയും ചെയ്യും. നിങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കുന്നത്‌ പ്രയോജനകരമായി മാറും. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മെച്ചപ്പെടുന്ന സാമ്പത്തിക വരവ്‌-ചെലവ്‌ പട്ടിക കാണാന്‍ സാധിക്കും. എന്നാലും, അസുഖങ്ങള്‍, അപകടങ്ങള്‍ ഇവയൊക്കെ ഒന്ന്‌ കരുതിയിരിക്കുക.

ഇടവം: വളരെ സന്തോഷം നിറഞ്ഞ ഒരു നല്ല ദിവസമാണ്‌ ഇന്ന്‌ നിങ്ങള്‍ക്ക്‌ മുന്നിലുള്ളത്‌. നിങ്ങളിന്ന്‌ ഉത്സാഹിയോ, അവിശ്രാന്ത കര്‍മ്മനിരതനോ അയേക്കാം. എങ്കിലും നിങ്ങള്‍ എന്തു ചെയ്യുന്നുവോ, അതില്‍ പൂര്‍ണമായും ശ്രദ്ധാലുവായിരിക്കുക. സുഹൃത്തുക്കള്‍ക്കൊപ്പം വൈകുന്നേരം ചിലവഴിച്ചേക്കാം.

മിഥുനം: ആളുകള്‍ നിങ്ങളില്‍ നിന്ന്‌ ഇന്ന്‌ ഒരുപാട പ്രതീക്ഷിക്കും. എന്നാല്‍ ആ പ്രതീക്ഷികള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ നിങ്ങളെ സമ്മര്‍ദത്തിലാക്കിയേക്കാം. എന്നിരുന്നാലും ഓരോ ആവശ്യങ്ങളും സാധിക്കത്തക്ക വിധത്തില്‍ ചിന്തിച്ച്‌ ഒരു വഴി കണ്ടെത്താന്‍ നിങ്ങള്‍ക്ക്‌ സാധിക്കും. ആളുകള്‍ നിങ്ങളുടെ നവീന ആശയങ്ങളിലും ബുദ്ധിശക്തിയിലും നിങ്ങളെ പ്രശംസിക്കും.

കര്‍ക്കടകം: മാറ്റങ്ങള്‍ ഉടന്‍ കാണും. ഇന്ന്‌ നിങ്ങള്‍ നിങ്ങളെത്തന്നെ നിരീക്ഷിക്കുന്നത്‌ നല്ലതാണ്‌. ശാന്തതയോടും ക്ഷമയോടുമിരിക്കുക. സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങളോട്‌ പൊരുത്തപ്പെട്ടാല്‍, ഇന്നത്തെ ജോലി നിങ്ങള്‍ക്ക്‌ കുറച്ച്‌ കൂടി എളുപ്പമാകും. തമാശയിലൂടെയും നേരമ്പോക്കുകളിലൂടെയും ഇന്നത്തെ ദിവസം വിജയം നേടാം.

Print Friendly, PDF & Email

Related posts

Leave a Comment