ഇന്നത്തെ രാശിഫലം (2023 മെയ്‌ 30 ചൊവ്വ)

ചിങ്ങം : എല്ലാ ആഗ്രഹങ്ങളും ഇന്ന്‌ സാധിക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. എന്നാല്‍, പ്രതീക്ഷ കൈവിടരുത്‌. പരിശ്രമിച്ചുകൊണ്ടിരിക്കുക. കുടുംബത്തോടൊപ്പം സമയം ചെലഴിക്കും. ഇത്‌ മനസിന്‌ സന്തോഷം നല്‍കും.

കന്നി : നിങ്ങളുടെ സാമ്യതയുള്ള സമീപനം കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്ടപ്പെടും. ഇത്‌ ഒന്നിലധികം വഴികളില്‍ നിങ്ങള്‍ക്ക്‌ പ്രയോജനം ചെയ്യും. നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു.

തുലാം : ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകുന്നു. പ്രത്യേകിച്ച്‌ ഒരു ഇന്റര്‍വ്യുവില്‍ നിന്ന്‌. അതിനാല്‍ നിങ്ങള്‍ പ്രത്യാശ നഷ്ടപ്പെടുത്താതെ കഠിനമായി പ്രവര്‍ത്തിക്കുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.

വൃശ്ചികം : ഇന്ന്‌ ഉണ്ടാകുന്ന അനുഭവങ്ങളില്‍ നിന്ന്‌ നിങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ തിരിച്ചറിയും. തൊഴിലിടങ്ങളിലെ കടുത്ത മത്സരം നിങ്ങള്‍ അതിജീവിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത്‌ മനസിന്‌ സമാധാനം നല്‍കും.

ധനു : നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുടും. ചില പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സാധ്യത. വൈകുന്നേരത്തോടെ നിങ്ങശ്ക്ക്‌ കൂടുതല്‍ ഉര്‍ജം ഉണ്ടാകും.

മകരം : ഇന്ന്‌ നിങ്ങള്‍ ഭാവിയെക്കുറിച്ച്‌ ചിന്തിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. അവരോട്‌ ഹൃദയം തുറന്ന്‌ സംസാരിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും.

കുംഭം : കോപം നിയന്ത്രിക്കുക. സഹപ്രവര്‍ത്തകര്‍ മികച്ച പിന്തുണ നല്‍കും. മറ്റുള്ളവരെ സഹായിക്കുന്നതിന്‌ മുമ്പ്‌ നിങ്ങളുടെ സ്വന്തം ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.

മീനം : നിങ്ങളുടെ പതിവ്‌ ദിനചര്യകള്‍ ഇന്ന്‌ ഒഴിവാക്കുക. വിനോദത്തിനായി കുറച്ച്‌ സമയം ചെലവഴിക്കുക. സുഹൃത്തുക്കളുമായോ, കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും വിരുന്നുകളും കഴിയുന്നത്ര
ആസ്വദിക്കാന്‍ പരിശ്രമിക്കുക.

മേടം : മതിയായ കാരണമില്ലാതെ നിങ്ങള്‍ ഇന്ന്‌ ഉള്‍വലിയും. മറ്റുള്ളവരുടെ സംഭാവനകളെ നിങ്ങള്‍ മാനിക്കും. സമപ്രായക്കാരോട നിങ്ങളുടെ വിജ്ഞാനം പങ്കുവയ്ക്കും. ചെലവുകളും സുക്ഷിച്ച്‌ കൈകാര്യം ചെയ്തില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും.

ഇടവം : ഇന്ന്‌ നിങ്ങളുടെ ഉയര്‍ന്ന മാനസികനില, ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറും. ആളുകളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക്‌ പ്രത്യേക കഴിവുണ്ട്‌. വശത്താക്കാന്‍ ഏററവും
വിഷമമുള്ളവരെ പോലും മധുരഭാഷണങ്ങശ്കൊണ്ട്‌ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും. അതിനാല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന്‌ നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന്‌ ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. തീര്‍ച്ചയായും കാര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങള്‍ക്ക്‌ ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക്‌ സാധ്യതയുള്ളതിനാല്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. ഇന്ന്‌ സാഹിത്യത്തില്‍ നിങ്ങള്‍ക്ക്‌ താല്‍പര്യം തോന്നാം.

മിഥുനം : ചഞ്ചലവും സന്നിഗ്ധവുമായ ഒരു മാനസിക അവസ്ഥയിലായിരിക്കും ഇന്ന്‌ നിങ്ങള്‍. ഒരുപക്ഷേ ധ്രുവാന്തരമുള്ള രണ്ട്‌ കാര്യങ്ങശ്ക്കിടയില്‍ ഒന്ന്‌ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലാകും. ഇക്കാര്യത്തില്‍ ഒരു സാധ്യതയോടും പ്രത്യേക വൈകാരിക ബന്ധം കാണിക്കരുത്‌. അമ്മയുടെ സാമീപ്യം ഇന്ന്‌ നിങ്ങള്‍ക്ക്‌ ആശ്വാസം പകരും. ആത്മീയമോ ബാദ്ധികമോ ആയ ചര്‍ച്ചകളില്‍
പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി സ്ഥാവര-ജംഗമസ്വത്തുക്കളെയോ പൈതൃക സ്വത്തിനെയോ സംബന്ധിച്ചോ ഇന്ന്‌ ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രയ്ക്ക്‌ സാധ്യത. എന്നാല്‍ അത്‌ കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം : സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന്‌ നിങ്ങള്‍ക്ക്‌ ഉണ്ടാവുക. പുതിയ പദ്ധതികളുടെ സുഗമമായ സമാരംഭം നിങ്ങള്‍ക്ക്‌ സന്തോഷം നല്‍കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു കൂടിക്കാഴ്ച
നിങ്ങള്‍ക്ക്‌ സന്തോഷം നല്‍കും. പങ്കാളിയോടൊത്‌ യാത്ര പോകും.

Print Friendly, PDF & Email

Leave a Comment

More News