മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയെ ലണ്ടന്‍ വിമാനത്താവളത്തില്‍ വെച്ച് കരണത്തടിച്ച സംഭവം; വിശദീകരണവുമായി രാജേഷ് കൃഷ്ണ

ലണ്ടൻ: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിൽ വെച്ച് കരണത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി യുകെയിലെ പ്രവാസി മലയാളിയും ഇടതുപക്ഷ പ്രവർത്തകനുമായ രാജേഷ് കൃഷ്ണ. ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഇത് സജീവ ചർച്ചയാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും മർദനം എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. അതിനാലാണ് മർദനമേറ്റതെന്ന് സംശയിക്കുന്നത്. ഇതിനൊടുവിലാണ് രാജേഷ് കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി എത്തിയത്.

രാജേഷ് കൃഷ്ണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

പറയാനുള്ളത് തലയുയർത്തിത്തന്നെ പറഞ്ഞും ചെയ്യാനുള്ളത് വെളിച്ചത്ത് തന്നെ ചെയ്തുമാണ് നാളിതുവരെയുള്ള ശീലം. അത് എന്നെ പരിചയമുള്ളവർക്ക് നന്നായറിയാം.

അദ്ദേഹത്തിനായി അദ്ദേഹത്തിന്റെ പ്രേരണയാലോ അദ്ദേഹത്തെ ഭയന്നോ മനസ്സില്ലാ മനസോടെ പോസ്റ്റിടുകയും എന്നെ ബന്ധപ്പെട്ട് നിസ്സഹായത വെളിപ്പെടുത്തുകയും ചെയ്ത സുഹൃത്തുക്കൾക്ക് നന്ദി. നിങ്ങളുടെ നിസ്സഹായത എനിക്കു മനസ്സിലാവും.എതിർത്തൊരു കമൻറിട്ടാൽ നിങ്ങളോടുള്ള അയാളുടെ സമീപനരീതിയും എനിക്കൂഹിക്കാം. കുടുംബാംഗങ്ങളെ വരെ വലിച്ചിട്ടിട്ടുള്ള സൈബർ ബുള്ളിയിങ്ങിൻ്റെ പരകോടി ഉറപ്പായും നിങ്ങൾക്ക് നേരിടാൻ പ്രയാസമായിരിക്കും. എനിക്ക് നിങ്ങളെ മനസ്സിലാവും. മനസ്സിലാക്കുന്നു.

ഒരേയൊരു കാര്യത്തിന് ഞാൻ എന്റെ സുഹൃത്തുക്കളോട്, ‘സുഹൃത്തുക്കളോട് മാത്രം’ നിരുപാധികം ക്ഷമ ചോദിക്കുന്നു. നിങ്ങളിതുവരെ എന്നിൽ നിന്നും കേട്ടിട്ടില്ലാത്ത ഞാനൊരിക്കലും ഉപയോഗിച്ചു ശീലമില്ലാത്ത ചില ഭാഷാ പ്രയോഗങ്ങളെ പ്രതി ഞാൻ ഖേദിക്കുന്നത് നിങ്ങളെയോർത്ത് മാത്രമാണ്.

നടന്ന സംഭവം പ്ലാൻ ചെയ്ത് സംഭവിച്ചതൊന്നുമല്ല. അതങ്ങനെ സംഭവിച്ചു പോയി. തെറിച്ചു വീഴുന്ന വാക്കാണല്ലോ തെറി.അന്നേരത്ത് പുറത്തു വീണ വാക്കുകൾ എന്നെയും എൻ്റെ കുടുംബത്തേയും സുഹൃത്തുക്കളേയും കുറിച്ച് ദീർഘകാലമായി വ്യാജവാർത്തകൾ പടച്ച് വിട്ട് ചോറുണ്ണുന്ന ഒരുത്തനെ കണ്ടപ്പോഴുള്ള അനിയന്ത്രിതമായ വികാരപ്രകടനത്തിൻ്റെ ഭാഗമായിരുന്നു. എന്റെ പ്രവർത്തിയുടെ കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ലെങ്കിലും ഭാഷ ശരിയായില്ല എന്നോർമ്മിപ്പിച്ച എല്ലാ സുഹൃത്തുക്കളോടും മാപ്പു പറയുന്നു.

2017 ൽ ഒരു പരിപാടിയുടെ വാർത്തയിടാൻ അതിന്റെ സംഘാടകരോട് പൈസ ചോദിച്ചത് ഞാൻ ചോദ്യം ചെയ്ത അന്നുമുതൽ തുടങ്ങിയതാണ് എന്നോടുള്ള അദ്ദേഹത്തിൻ്റെ അസഹിഷ്ണുത. ജിഷാ വധക്കേസിൽ ഇലക്ഷൻ വരെ CPM സ്ഥാനാർത്ഥിക്കെതിരെ നിരന്തരം കള്ളങ്ങൾ പ്രചരിപ്പിച്ച് വോട്ടെടുപ്പിന് ശേഷം ” ഇതുവരെ എഴുതിയതെല്ലാം കഥകളാണെന്ന് കരുതി മറന്നേക്കൂ” എന്ന് പറഞ്ഞതിനെ യുക്തിപൂർവ്വം ഖണ്ഡിച്ചപ്പോൾ അദ്ദേഹത്തിന്റെ വൈരം ഇരട്ടിച്ചു. അതിനു ശേഷം പലവട്ടം എന്നേയും പല സുഹൃത്തുക്കളെയും പറ്റി തോന്നുന്നതൊക്കെ പറഞ്ഞു കൂട്ടി. ആർക്കെതിരെയും’ഫ്രോഡ് ‘ എന്ന വാക്ക് അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നത് സ്വയം കണ്ണാടിയിൽ നോക്കിയാണോ എന്നെനിക്ക് സംശയമുണ്ട്.

അദ്ദേഹത്തിന് വ്യക്തിവിരോധമുള്ള രാഷ്ട്രീയക്കാരെയും ഒട്ടനവധി സ്ത്രീകളെ വരെ മാധ്യമസ്വാതന്ത്ര്യം എന്ന പേരിൽ നിരന്തരം അധിക്ഷേപിക്കുമ്പോൾ ഇതേ സ്വാതന്ത്ര്യമുള്ള മറ്റ് മാധ്യമങ്ങൾ എന്തുകൊണ്ട് അത് ഏറ്റുപിടിക്കുന്നില്ല എന്നത് പൊതുസമൂഹം മനസ്സിലാക്കണം. സ്വന്തം അനുചരവൃന്ദത്തിൽപ്പെട്ട ചിലരെപ്പറ്റിയുള്ള സത്യസന്ധമായ വാർത്തകൾ വരെ ഒഴിവാക്കാനും അവരെ വെള്ളപൂശാനും നിരന്തരം ശ്രമിക്കുന്ന ഒരു ചാനലിനെ പിന്തുണക്കുന്നവർ ആ ജീർണ്ണതയെ വളർത്തുന്നവരാണ്.

വാർത്തകൾ വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കി ആവണം എന്ന് ഒരു മുൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഉത്തമബോധ്യമുണ്ട്.ഒരു സൈബറിടത്തിൽ ആളെക്കൂട്ടാനായി എന്ത് വൃത്തികേടും മറ്റുള്ളവരെപ്പറ്റി പറയുന്ന ഒരാളെ ‘ധീര’നായി പലരും വാഴ്ത്തുന്നതു കണ്ടു. ധീരതയെപ്പറ്റിയുള്ള എൻ്റെ സങ്കൽപ്പം വേറെയാണ്. എനിക്കീ ധീരത അന്യവുമാണ്.

എന്നെ തല്ലി എന്നവകാശപ്പെടുന്ന അദ്ദേഹം ശരീരം മുഴുവനും ക്യാമറയുമായി നടക്കുന്നതിനാൽ അദ്ദേഹത്തിന്റെ പക്കൽ തെളിവും ഉണ്ടാകുമല്ലോ.എനിക്കാണെങ്കിൽ അവകാശവാദങ്ങളേയില്ല. ഞാനും അതു തന്നെയാണ് പറയുന്നത്. അദ്ദേഹം മാറ്റിപ്പറയുമോ എന്നായിരുന്നു എൻ്റെ പേടി.

മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചല്ലല്ലോ അത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾ കണ്ടു ‘ മുട്ടിയത് ‘. അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടപ്പോൾ ഒന്ന് ഹൃദയം തുടിച്ചു എന്നത് പരമാർത്ഥമാണ്. വിവേകത്താലല്ല, വികാരത്തള്ളിച്ചയാലാണ് ഞാനദ്ദേഹത്തിൻ്റെ സമീപത്തേക്ക് നയിക്കപ്പെട്ടത്. ബാക്കി കഥകൾ അദ്ദേഹം പറയട്ടെ. അതാണ് സത്യം. ഞാനിതൊന്നും കാര്യമാക്കുന്നതേയില്ല. സ്വന്തം പോസ്റ്റിലൂടെ തന്നെ എനിക്കെതിരെയുള്ള ദുഷ്ടബുദ്ധികളുടെ കുപ്രചരങ്ങൾക്ക് തടയിട്ട് കേസ് ഒഴിവാക്കിത്തന്ന അദ്ദേഹത്തോട് ഞാനെന്നും കടപ്പെട്ടിരിക്കും.

“അനന്യമായ ശൈലിയിൽ മാധ്യമ പ്രവർത്തനം നടത്തുന്ന ഏകാകിയായ ആ സൈനികനെ ‘ (🤣) ഞാൻ തല്ലിയത് ലൈംഗികദാരിദ്ര്യമുള്ളതുകൊണ്ടാണ് എന്ന അദ്ദേഹത്തിൻ്റെ സുഹൃത്തിൻ്റെ കണ്ടെത്തലിലാണ് ഞാൻ ചിരിച്ചു മറിഞ്ഞത്. അത്തരം ദാരിദ്ര്യം അയാളെപ്പോലെ ബാത്ത് റൂമിലിരുന്ന് തീർക്കേണ്ട ഗതികേട് എനിക്കില്ല എന്ന് സമയം കിട്ടിയാൽ ഒന്ന് പറഞ്ഞു കൊടുക്കണം. അങ്ങേയറ്റം ഫ്രസ്റ്റേറ്റഡായി അയാൾ സ്വന്തം തൊഴിലിടത്തിൽ കോസ്റ്റ്യൂം ഡിസൈനറോടു വരെ മോശമായി പെരുമാറുന്നത് ഏത് ‘ദാരിദ്ര്യ ‘ത്തിൻ്റെ പശ്ചാത്തലത്തിലാണെന്ന് അറിഞ്ഞാൽ കൊള്ളാം. അത്തരം ദാരിദ്ര്യത്തിനുള്ള മരുന്ന് കണ്ടെത്തിത്തരാൻ എനിക്ക് സാധിക്കുകയല്ല എന്ന് ആത്മമിത്രത്തോട് അദ്ദേഹം പറയുമായിരിക്കും.

പിന്നെ വീട്ടിലുള്ള സ്ത്രീകളെ അധിക്ഷേപിച്ചും തെറി വിളിച്ചും നിശ്ശബ്ദമാക്കാമെന്ന് അങ്ങയും അങ്ങയുടെ തന്നെ നൂറായിരം ഫേക്കുകളും സിൽബന്തികളും കരുതണ്ട. നിങ്ങൾക്ക് പരിചയമുള്ള സ്ത്രീകളുടെ കൂട്ടത്തിൽ അവരെ പെടുത്തണ്ട. ഭർത്താവിൻ്റെ ‘തണലിൽ ‘ജീവിക്കുന്ന സ്ത്രീയല്ല അവർ. ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്ത് സ്വന്തം കാലിൽ നിവർന്നു നിൽക്കുന്ന സ്ത്രീയാണ്. പാവാട അലക്കാൻ നിലവിൽ വീട്ടിൽ വാഷിംഗ് മെഷീനുണ്ട്. കേടായാൽ ഞാനലക്കിക്കോളാം.

അങ്ങനെയൊക്കെ പരസ്പരസഹവർത്തിത്വത്തോടെ തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്. ജീവിത’പങ്കാളി’യാണ്. അടിമയല്ല.
അധിക്ഷേപിക്കാനായി അദ്ദേഹവും കൂട്ടരും ഉപയോഗിക്കുന്ന ‘പാവാടവിസ’യിലല്ല ഞാൻ വന്നതെന്നും രണ്ടു പതിറ്റാണ്ട് മുമ്പേ ഞാനാണ് ഇന്നാട്ടിൽ ആദ്യം വന്നതെന്നും പിന്നീടാണ് ജീവിതപങ്കാളി വന്നതെന്നും ഇപ്പോഴും ഞാൻ സ്വന്തം വിസയിലാണ് നിൽക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്നത് പോലും അരാഷ്ട്രീയതയാണെന്ന് തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ട്.
ഒരു നാട്ടിലെ പ്രവാസികളെ മുഴുവൻ അധിക്ഷേപിച്ചു കൊണ്ടുള്ള അത്തരം പരാമർശങ്ങൾക്ക് പ്രവാസിസമൂഹം മറുപടി നൽകട്ടെ. അദ്ദേഹത്തിൻ്റെയും കൂട്ടാളികളുടേയും നിലവാരത്തിലേക്ക് താഴാൻ എനിക്ക് സാധിക്കാത്തതിനാൽ അക്കാര്യത്തിൽ ഞാൻ നിലവിൽ പ്രതികരിക്കുന്നില്ല. സ്വന്തം വിസ എങ്ങനെയുള്ളതാണെന്ന ചോദ്യവും ഞാനദ്ദേഹത്തോട് തിരിച്ച് ചോദിക്കില്ല.
നടന്ന സംഭവങ്ങൾക്ക് ഉത്തരവാദി ഞാൻ മാത്രമാണ്. ഇനിയും ഇല്ലാക്കഥകളുമായി അദ്ദേഹം വരുമെന്ന് എനിക്കുറപ്പുണ്ട്. സ്വന്തം അമേദ്യം വാരിത്തിന്ന് ജീവിക്കേണ്ട ഗതികേട് അദ്ദേഹത്തെപ്പോലെ എനിക്കു വരാതിരിക്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു. ഈ വിഷയം സംബന്ധിച്ച് എന്റെ ഏക പ്രതികരണമാണിത്.

NB: അദ്ദേഹത്തെപ്പോലെ കമന്റ് ബോക്സ് പൂട്ടി ഞാൻ ഓടുകയില്ല. അദ്ദേഹത്തിനും ഫേക്കുകൾക്കും അനുചരവൃന്ദത്തിനും പൂണ്ട് വിളയാടാം.

 

Print Friendly, PDF & Email

26 Thoughts to “മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയെ ലണ്ടന്‍ വിമാനത്താവളത്തില്‍ വെച്ച് കരണത്തടിച്ച സംഭവം; വിശദീകരണവുമായി രാജേഷ് കൃഷ്ണ”

  1. Sebastian VG

    ഇവൻഒരുകമമിയലേഅവൻറെവിവര൦എലലാവർകു൦അറിവുളളകാരൃ൦ആണലലോ

  2. Radha Balachandran

    ഒരു സംസ്കാരമില്ലാത്ത post.

    1. ഗോപിനാഥൻ K

      അതേ, രാജേഷ് കൃഷ്ണ സംസ്കാരം എന്തെന്ന് അറിയേണ്ടിയിരിക്കുന്നു. ഇദ്ദേഹത്തിനെ പോലുള്ള വീരന്മാരായിരിക്ക്കും ലക്ഷങ്ങൾ കൊടുത്തു, പിണറായിയുടെ കൂടെ നടക്കാൻ കച്ച കെട്ടി ഇരിക്കുന്നവർ

  3. Ad Surendran

    ഇവൻ പറയുന്ന തെറി ഇവൻ്റെ വീട്ടിൽ പറയുന്ന ഭാഷയാണോ –വിവരദോഷി –

  4. Josekutty Jose

    പ്രിയ post മാനേ.. ഷാജൻ സ്കറിയയുടെ ധീരതയ്ക്കു മുന്നിൽ നിങ്ങൾ വെറും ….

    1. sojo

      കൃസങ്കി കൾ ധീരതയെ പറ്റി പറഞ്ഞാൽ ഇപ്പോൾ ആർക്കാ ചിരിവരാത്തത് 30വെള്ളിക്കാശ് 300ആയി ഉയർത്തി

  5. Gopalakrishnan Nair

    ഇത്രയും തുറന്നു പറഞ്ഞത് കേട്ടപ്പോൾ സമാധാനം ആയി. ഇനി അവനെ കയ്യിൽ കിട്ടിയാൽ ബാക്കി ചെയ്തതോളാം .

  6. Airportൽ കയറിയിട്ടില്ലാത്ത പാവങ്ങൾ ഇത് വിശ്വസിക്കും, അങ്ങനെ അടിച്ചിട്ടുണ്ടെങ്കിൽ അടിച്ച ആള് എപ്പോഴേ അഴി എണ്ണി അകത്തായിട്ടുണ്ടായിരിക്കും, വിടീലിന് ഒരു പരിധി വേണ്ടേ

  7. എയർപോർട്ട് എന്ന് പറഞ്ഞാൽ ആരുടെയും …..ന്റെയും സ്വെന്തമല്ല അവിടെ കളിച്ചാൽ പണി പാലും വെള്ളത്തിൽ വരും ഏതു…..മോൻ ആയാലും. …

  8. ലണ്ടനിലെ മുഖ്യ മന്ത്രി പിണറായി വിജയൻ അല്ലാത്തത് കൊണ്ട് അവൻ ഷാജനെയല്ല ആരെ എങ്കിലും അടിച്ചിട്ടുണ്ടെങ്കിൽ അഴി എണ്ണും

  9. ഇതെല്ലാം കഴിഞ്ഞു ന്യായികരണ തൊഴിലാളികളെ അങ്ങൊട്ട് ഏല്പിച്ചിട്ടുണ്ട് അവര്‌ നോക്കിക്കോളും ബാക്കി കഷ്ടം

  10. ലണ്ടന് എയറ്പ്പോറ്ട്ടിലെ നിയമം വേറെയാണ്, ഏതു തരത്തിലുള്ള ആക്റമണമായാലും കുറച്ചുനാള് ചിലപ്പോള് അണ്ടറ്ഗ്രൗണ്ടില് ജയിലില് കിടന്നേക്കാം…
    അതൊന്നും ഉണ്ടാകാഞ്ഞിടത്തോളം ഒന്നുറപ്പാണ്, ഒന്നും നടന്നിട്ടില്ല..

    1. Mathew K. Kuriakose
      എയർപോർട്ടിനു അപമാനകരമായ വാർത്ത കൊടുത്തതിനു കേസ്‌ കൊടുക്കുവാൻ വല്ല വകുപ്പും uk യിൽ ഉണ്ടെങ്കിൽ അയാളെ uk യിൽ നിന്നും പുറത്താക്കുകയില്ലേ?

  11. താങ്കൾ ഏതൊക്കെ പറഞ്ഞാലും ദേശാഭിമാനി വാർത്തയെക്കാൾ സത്യം ഉള്ളതായിരിക്കും. നാം ഒരു രാഷ്ട്രീയ ത്തിനും അനുകൂലമല്ല.. ഇന്ന് ഉള്ള ഓൺ ലൈൻ മാധ്യമ ത്തിൽ കേൾക്കാൻ കൊള്ളാവുന്നത് ഈ മറുനാടന്റെ അവതരണം ആണ്. ഇതെഹം രാജ്യം ഭരിക്കുന്ന ബിജെപി ക്കെതിരെയും വാർത്ത കൊടുക്കാറുണ്ട് കേരളത്തിൽ ബിജെപി നേതാവായ സുരേന്ദ്രൻ നെ വിമർശിക്കുന്ന എത്ര യോ വീഡിയോ ഇദ്ദേഹം ചെയ്തിടുണ്ട് എന്നിട്ട് നിങ്ങളെ പോലെ ബിജെപി കാർ അവരെ എന്തെങ്കിലും ചെയ്‌തോ. കോൺഗ്രസ്‌ നെ വിമർശിക്കുന്നുണ്ട് അവർ എന്തെങ്കിലും കാണിച്ചോ. അപ്പോൾ ഫാസിസം യഥാർത്ഥത്തിൽ ആരാന്നു ഈ രാജ്യത്തു നടത്തുന്നത് എന്ന് ജങ്ങൾക്കു മനസിലായി തുടങ്ങി

  12. Ipo ellavarkum keralathil ninum veliyuilw poyi vedio idan aanu thalparyam . Prathekichu local sagakkanmarku.
    Avaru videsathirunnu keralam njanjakkan menakedunumdu
    Athrem kanda mathi

  13. ഇത്തരം ബഡായി ഉണ്ടാക്കിയവന് ഒരുകുതിരപവൻ സമ്മാനം കൊടുത്തേ പറ്റൂ

  14. Nazar Kappiarath

    കൊടുത്താൽ കൊല്ലത്തും കിട്ടും…………..
    യഥാർത്ഥ, പ്രതികരണശേഷിയുള്ള ആൺപിള്ളേരെ കാണുംവരെയുള്ള കാലതാമസം മാത്രമേ തെമ്മാടി സംഘി സാജനുള്ളൂ.
    കിട്ടാനുള്ളത് കാര്യമായി കിട്ടുമ്പോൾ അയാൾക്ക്‌ സഹജമായി തോന്നാനുള്ളത് തോന്നും.
    ഇയാൾ സംഘികളിൽനിന്നും അച്ചാരം വാങ്ങി ഒരു പ്രബല മത വിഭാഗത്തെയും അതിലെ അറിയപ്പെടുന്ന ജനങ്ങളെയും എന്തുമാത്രം ദുഷിപ്പിക്കാൻ നോക്കിയിട്ടുണ്ടോ അതിനൊന്നും ഇതുകൊണ്ടും മാത്രം പകരമാവില്ല.
    ഉപ്പു തിന്ന ഇവൻ അൽപ്പം വെള്ളം മാത്രമേ കുടിച്ചിട്ടുള്ളൂ……….
    കടലോളം ഇനിയും കുടിക്കാനിരിക്കുന്നതേയുള്ളൂ………….Wait and See

  15. രാജേഷ് നീ പതിനായിരം ജന്മം ജീവിക്കണം ഒരു സാജൻ കറിയ ആകണമെങ്കിൽ അച്ചിയുടെ ചിലവിൽ ജീവിക്കുന്ന പുറമ്പോക്കെ

    1. Sajeev Edacheri —-എന്റെ ചേട്ടാ, അവിടെ എയർ പൊട്ടിൽ വെച്ച് ആരെ എങ്കിലും ഉപദ്രവിച്ചാൽ അവൻ പിന്നെ പുറംലോകം കാണുമോ?

  16. ഇവനാണ് യഥാർത്ഥ കകകമ്മി നട്ടപാതിരാവിനേയും നട്ടുച്ചയാക്കി മാറ്റുന്ന കമ്മിഫലിതം(ക്യാപ്സൂൾ)
    വെള്ളം കൂടാതെ വിഴുങ്ങാൻ കേരളത്തിൽ മാത്രം കുറച്ച് അന്തംങ്ങൾ
    ഉണ്ട് അവർ വിശ്വസിക്കും ഇവന്റെ പോഴത്തരം.വിവരവും വിവേകവും
    ബുദ്ധിയുമുള്ള മനുഷ്യർക്കറിയാം
    Action ഷാജൻ വകയിയിരുന്നുവെന്ന്.

  17. ലണ്ടൻ എയർപോർട്ടിൽ വെച്ച് ഒരാളെ
    തല്ലിയാൽ തല്ലിയ ആൾ കൂൾ ആയി പോരുമോ??? പൊട്ടന്മാർ പോലും വിശ്വസിക്കാത്ത കഥ ബെസ്റ്റ്

  18. ഇത് പുതിയ തിരക്കഥ ആണല്ലേ ? മാദ്ധ്യമങ്ങൾ ആരുടേയോ പിണിയാളുകൾ ആകുന്നതിൻ്റെ മകുടോദാവരണം !!!

  19. ലണ്ടൻ വരെ പോയി അടി വാങ്ങിയ സാജൻ സ്കറിയക്ക് ഹൃദയം നിറഞ്ഞ ആശംസകൾ
    ഇനിയുള്ള ജീവിതയാത്രയിൽ കിട്ടിയ അടി വഴികാട്ടിയും കരുത്തും ആകട്ടെയെന്ന് പ്രാർത്ഥിക്കുന്നു…..

  20. പച്ചക്കള്ളം പ്രചരിപ്പിയ്ക്കുന്നവർക്ക് നിഷ്പക്ഷമതികൾ വോട്ടിലൂടെയെങ്കിലും മറുപടി പറയും. അല്ലാത്തവർക്ക് സ്വന്തം മൂട് താങ്ങികളുടെ വോട്ട് കിട്ടും കൂടുതൽ കിട്ടുന്നവർ ജയിയ്ക്കും. ഏതു രാഷ്ട്രീയക്കാർ ആണെങ്കിലും അതിന് മാറ്റമില്ല!

  21. നിനക്ക് ധൈര്യമുണ്ടെങ്കിൽ നീ ആണാണെങ്കിൽ ലോക കേരള സഭ എന്നും പറഞ്ഞു അമേരിക്കയിലേക്ക് പോകുന്ന കുറെ കോമാളികൾ ഉണ്ട് അവരുടെ ചെപ്പുകുറ്റി നോക്കി നാലെണ്ണം കൊടുക്കണം, കേസ് നടത്താനുള്ള പൈസയുടെ വിഹിതം ഞാനും തരാം എങ്കിൽ നീ ആണാണെന്ന് പറയാം,

  22. മറുനാട് സാജൻ സംഘികൾക്ക് ധീരൻ ഒന്നാമനാ പൊന്നോമന കുറച്ചു കൊങ്ങികൾക്ക് സുഖിപ്പിച്ചു കൊടുക്കും ആരെങ്കിലും കേസ് കൊടുത്താൽ മാപ്പിരക്കും

Leave a Comment

More News