കാനഡയിലെ മലയാളി പെന്തക്കോസ്തു സഭകൾ ചരിത്രത്തിന്റെ ഭാഗമാകുന്നു

ടൊറന്റോ; കോവിഡ്  മഹാമാരിയുടെ നടുവിൽ കൂടെ ലോകം കടന്നുപോയപ്പോൾ, ദൈവം നൽകിയ  ദർശനം ആണ്  കാനഡയിലെ വിവിധ പ്രവിശ്യയിൽ നിന്ന് ഉള്ള ദൈവ ദാസന്മാർ ഒന്നിച്ചു കൂടി പ്രാർത്ഥിക്കുക എന്നുള്ളത്. അതിനൊരു മുഖാന്തിരമായി Zoom platform മാറുകയുണ്ടായി . ആ പ്രാർത്ഥന വീണ്ടും അടുത്തൊരു തലത്തിലേക്ക് ദൈവം നടത്തി , അത് ദൈവ സഭകൾക്ക് എല്ലാം പങ്കെടുക്കത്ത രീതിയിൽ  കോൺഫെറൻസ് ആയി മാറി. 2020 അവസാനം കാനഡയിലെ 7 പ്രവിശ്യയിൽ നിന്നുളള അൻപതിൽ പരം സഭകളുടെ സമ്മേളനം ഒന്നിച്ചു കൂടി .ഇത് കാനഡയിലെ  മലയാളീ  പെന്തെക്കോസ്റ്റൽ  സഭകൾക്ക്  പുത്തൻ  ഉണർവും  ആവേശവുമായി.  അങ്ങനെ 8 കോൺഫെറൻസുകൾ ഓൺലൈനായി നടത്തുവാൻ ദൈവം കൃപ നൽകി .

2023 നവമ്പർമാസത്തിൽ അവസാന ഓണ്ലൈൻ കോൺഫെൻസ് ശേഷം, ദൈവദാസന്മാരുടെയും, ദൈവമക്കളുടെയും പ്രാർത്ഥനാപൂർവമായ ആവിശ്യ  പ്രകാരം എല്ലാവര്ക്കും ഒത്തു കൂടിവരുവാൻ പറ്റുന്ന കോൺഫെറൻസു നടത്തണമെന്ന് തീരുമാനിക്കുകയും അങ്ങനെ *പ്രഥമ Inperson conferance  2024 ഓഗസ്റ്റ് മാസം 2 ,3 4 തീയതികളിൽ കാനഡയിലെ ടോറോൻറ്റോയിൽ വെച്ച് നടത്തുന്നു* ഈ കോൺഫെറൻസിൻറ്റെ പ്രവർത്തനങ്ങൾക്കായി വിവിധ കമ്മിറ്റികൾ ദൈവസഭകളിൽ നിന്നും രൂപീകരിക്കുയും പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുന്നു .

കാനഡയിലെ  മലയാളീ  പെന്തെകോസ്തു സഭകളിലേക്കു മാത്രം പ്രവർത്തനങ്ങൾ ചുരുങ്ങാതെ, ഭാഷകൾക്ക് അപ്പുറത്തായിട്ടു പ്രവർത്തിക്കുവാൻ എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ട് *Pentecostal fellowship of Indo -Canadians* എന്ന സംഘടന ക്ക്‌ രൂപം കൊടുക്കുവാനുംതീരുമാനിച്ചിരിക്കുന്നു . 2024 ആഗസ്റ്റ്മാസത്തിൽ നടക്കുന്ന കോൺഫെറൻസിൻറ്റെ പേരും കൂടുതൽ വിവരങ്ങളും  ദൈവസഭകളെയും ദൈവദാസന്മാരെയും അറിയുക്കുന്നതായിരുക്കും, എന്ന് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഇൻഡോ – -കനേഡിയൻസിനു വേണ്ടി പാസ്റ്റർമാരായ ഫിന്നി സാമുവേൽ, വിൽ‌സൺ കടവിൽ, ജോൺ തോമസ് എന്നിവർ അറിയിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News