ഭാര്യയ്ക്ക് സൗന്ദര്യം പോരാ; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു

ആലപ്പുഴ: സൗന്ദര്യം കുറഞ്ഞുപോയി എന്ന കാരണം പറഞ്ഞ് ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്ക വയ്യാതെ യുവതി ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി സ്വദേശി നീതു മോൾ (33) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നീതുമോളുടെ ഭർത്താവ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നീതുമോളെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവാഹശേഷം യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നതായി നീതുമോളുടെ അമ്മയുടെ പരാതിയിൽ പറയുന്നു. ഈ പരാതിയിലാണ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

2011 ൽ ആയിരുന്നു ഉണ്ണിയുമായുള്ള നീതുമോളുടെ വിവാഹം. അന്ന് മുതൽ സൗന്ദര്യമില്ലെന്ന പേരിൽ ഉണ്ണി ഉപദ്രവിച്ചിരുന്നതായാണ് വിവരം. ഇക്കാര്യം പറഞ്ഞ് മാനസികമായും ശാരീരികമായും ഉണ്ണി യുവതിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവം കഠിനമാകുമ്പോൾ യുവതി സ്വന്തം വീട്ടിലേക്ക് പോകും. എന്നാൽ ഇതിന് പിന്നാലെ വീട്ടിലെത്തി തെറ്റ് ആവർത്തിക്കില്ലെന്ന് പറഞ്ഞ് യുവതിയെ തിരികെ കൊണ്ടുവരാറാണ് പതിവ്. വീട്ടിലെത്തിയാൽ യുവതിയെ വീണ്ടും പീഡിപ്പിക്കും.

ഇവര്‍ക്ക് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. കഴിഞ്ഞ ദിവസം നീതുമോളുടെ സൗന്ദര്യം കുറഞ്ഞെന്ന് പറഞ്ഞ് ഉണ്ണി ശല്യപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള പഠനോപകരണങ്ങൾ നൽകിയില്ല, ഭക്ഷണവും നല്‍കിയില്ല. അതുമൂലമുണ്ടായ മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News