ശീതളപാനീയ കുപ്പിയിൽ മാംസം കണ്ടെത്തിയ സംഭവം; ഉപഭോക്തൃ കോടതി 15 വർഷത്തിന് ശേഷം വിധി പ്രസ്താവിച്ചു

ലഖ്‌നൗ: വിവാഹച്ചടങ്ങിൽ ഓർഡർ ചെയ്ത ശീതളപാനീയ കുപ്പിയിൽ ഇറച്ചിക്കഷണം പൊങ്ങിക്കിടന്ന കേസിൽ പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശിലെ കാൺപൂരിലെ കമ്പനിക്കെതിരെ ഉത്തരവ്. കൂടാതെ, പ്രത്യേക വ്യവഹാര ചെലവായി 5000 രൂപ നല്‍കണം. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ ബിക്കാനു റാം, അംഗം നീലം യാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് 15 വർഷം മുമ്പ് നൽകിയ പരാതിയിൽ ഇരുവിഭാഗവും വാദം കേൾക്കുന്നതിനിടെ ഉത്തരവിട്ടത്.

2007 ഓഗസ്റ്റ് 17ന് ചന്ദ്രനഗറിലെ ജനറൽ സ്റ്റോറിൽ നിന്ന് ആറ് കുപ്പി ശീതളപാനീയങ്ങൾ വാങ്ങിയെന്നാണ് റൂമയിലെ ജിടി റോഡ് ചുങ്കിയിൽ താമസിക്കുന്ന രാജേന്ദ്ര കുമാർ ഗുപ്ത പരാതി നൽകിയത്. ഈ ശീതളപാനീയത്തിന്റെ കുപ്പിയിൽ പൊങ്ങിക്കിടക്കുന്ന മാംസക്കഷണം കണ്ടെത്തി. ജനറൽ സ്റ്റോർ ഉടമ പരാതി ചെവിക്കൊണ്ടില്ല. കൂടാതെ അന്വേഷണത്തിൽ മാംസ കഷണത്തിൽ പൂപ്പഉം കണ്ടെത്തി.

തുടർന്ന് ശീതളപാനീയ വിൽപ്പനക്കാരനായ ജനറൽ സ്റ്റോർ ഉടമയ്ക്കും സി ആൻഡ് എസ്‌എഫിനും കമ്പനിക്കും എതിരെ രാജേന്ദ്രകുമാർ പരാതി നൽകി. ശീതളപാനീയങ്ങൾ കുടിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നായിരുന്നു ആരോപണം. വിചാരണയ്ക്കിടെ പരാതിക്കാരന്‍ മരിച്ചുവെന്ന് ഭാര്യ വാദിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

Print Friendly, PDF & Email

Leave a Comment

More News