ഹോട്ടൽ മുറിയിൽ മൂന്നംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മൂന്നംഗ മലയാളി കുടുംബത്തെ ജില്ലയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ടവര്‍ ലോഡ്ജിലാണ് സംഭവം.

കുടുംബം കഴിഞ്ഞ നാലാം തീയതിയാണ് മുറിയെടുത്തതെന്ന് ഹോട്ടൽ ജീവനക്കാരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മുറിയിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുമെന്ന് ഇവര്‍ ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നു.

പലതവണ വിളിച്ചിട്ടും അവരിൽ നിന്ന് പ്രതികരണം ഉണ്ടാകാത്തതിനാൽ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും അവർ സംഭവസ്ഥലത്തെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറുകയും ചെയ്യുകയായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.

“മുറിയിൽ നിന്ന് കണ്ടെടുത്ത ഐഡി കാർഡുകൾ പ്രകാരം, അവർ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവരാണ്. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി പീറ്റര്‍, മകള്‍ ഐറിന്‍ എന്നിവരാണ് മരിച്ചത്. ദീര്‍ഘനാളായി സന്തോഷ് പീറ്ററും കുടുംബവും ചെന്നൈയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്.

മൃതദേഹത്തിന് സമീപം കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ സാമ്പത്തിക പ്രശ്‌നങ്ങളാണ് കടുത്ത നടപടിയെടുക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News