സ്ക്രിപ്പ്സ് മാതൃകയിൽ മന്ത്രയുടെ ദേശീയ സ്പെല്ലിങ് ബീ ചാംപ്യൻഷിപ് ജൂലൈ 3 ന്

മന്ത്രയുടെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2023 ഹ്യുസ്റ്റൺ കൺവെൻഷനിൽ ദേശീയ സ്പെല്ലിംഗ് ബീ ചാമ്പ്യൻഷിപ്പ് നടത്തുന്നു . എല്ലാ കുട്ടികൾക്കും സ്പെല്ലിങ്ങിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ മുന്നേറ്റ ത്തിൽ അവരെ സഹായിക്കുന്ന സ്റ്റാൻഡേർഡ് സ്പെല്ലിംഗ് പഠിക്കുന്നതിനുമുള്ള ഒരു അവസരമാണിത്.

ഉയർന്ന നിലവാരം നിലനിർത്തുന്നതിന്, അമേരിക്കയിലെ ദേശീയ ചാമ്പ്യൻഷിപ് ആയ സ്‌ക്രിപ്‌സ് സ്പെല്ലിംഗ് ബീയുടെ മാന ദണ്ഡങ്ങൾ മത്സരത്തിൽ പിന്തുടരും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് $1,000 ഗ്രാൻഡ് പ്രൈസ് ഉണ്ടായിരിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 500 ഡോളറും 250 ഡോളറും ലഭിക്കും. നാലും അഞ്ചും റാങ്കുകളിലുള്ളവർക്ക് മോട്ടിവേഷണൽ സമ്മാനങ്ങളും വിതരണം ചെയ്യും. എല്ലാ സമ്മാനങ്ങളും ജൂലൈ 3 ന് കൺവൻഷന്റെ ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും.

മന്ത്രാ ദേശീയ സ്പെല്ലിംഗ് ബീ കമ്മിറ്റി 9 നും 15 നും ഇടയിൽ പ്രായമുള്ള കൺവെൻഷനിൽ വരുന്ന എല്ലാ വിദ്യാർത്ഥികളോടും മത്സരത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു ..മത്സരത്തിന്റെ ആദ്യ റൗണ്ട് ജൂലൈ 3 തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് മന്ത്ര കൺവെൻഷൻ സെന്ററിൽ നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ഫൈനൽ മന്ത്ര കൺവെൻഷൻ സെന്ററിലും നടക്കും.

Print Friendly, PDF & Email

Leave a Comment

More News