മിഷൻ നൈറ്റ്സ് – 2023

ഹ്യൂസ്റ്റൺ : സകല ജനപഥങ്ങളിലും ക്രിസ്തുവിൻറെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗോളവ്യാപകമായി നടക്കുന്ന സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായി ടെക്സാസിലെ ഹ്യൂസ്റ്റണിൽ (4419 Ludwig in Stafford, Texas 77477) ‘മിഷൻ ചലഞ്ച്’ സെമിനാർ ജൂൺ 28 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്നു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന മസിഹി മണ്ഡലി അസോസിയേഷൻറെ സീനിയർ പാസ്റ്റർ സജി മാത്യു സെമിനാർ അവതരിപ്പിച്ച് സംസാരിക്കും. ” ഇന്ത്യൻ മിഷൻ വെല്ലുവിളികളും, സാധ്യതകളും” എന്നതാണ് വിഷയം.

സുവിശേഷീകരണത്തിൽ വിശ്വാസികൾക്ക് അവബോധം സൃഷ്ടിക്കുക എന്നതാണ് സെമിനാറിന്റെ ഉദ്ദേശ്യം.

സുവിശേഷ ദൗത്യ നിർവ്വഹണത്തിനായി സമർപ്പിക്കപ്പെട്ട എല്ലാ വിശ്വാസ സമൂഹത്തെയും യോഗത്തിലേക്ക് പ്രാർത്ഥ നാപൂർവ്വം സ്വാഗതം ചെയ്യുന്നതായി കോഡിനേറ്റേഴ്സ് അറിയിച്ചു.

റവ. ജേക്കബ് മാത്യു (713 408 8980), ഏലിയാസർ ചാക്കോ(281 404 5675) എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

 

Print Friendly, PDF & Email

Leave a Comment

More News