ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ സുഹൃത്തിന്റെ കഴുത്തറുത്ത്‌ രക്തം കുടിച്ച യുവാവ്‌ അറസ്സില്‍. കര്‍ണാടകയിലെ ചിക്കബല്ലാപ്പുരിലാണ്‌ സംഭവം. ചിന്താമണി താലൂക്കിലെ മാരേഷിനാണ്‌ പരിക്കേറ്റത്‌. വിജയ്‌ എന്ന യുവാവിനെയാണ്‌ പോലീസ്‌ അറസ്റ്‌ ചെയ്യത്‌.

മാരേഷുമായി ഭാര്യക്ക്‌ ബന്ധമുണ്ടെന്ന്‌ പ്രതി സംശയിച്ചിരുന്നു. വിജയും സുഹൃത്ത്‌ ജോണും ചേര്‍ന്ന്‌ മാരേഷിനെ സംഭവദിവസം സമീപത്തെ കാട്ടിലേക്ക്‌ കൊണ്ടുപോയി. തുടര്‍ന്ന്‌ വിജയ്‌ മാരേഷിനെ ആക്രമിക്കുകയും കഴുത്തറുത്ത്‌ രക്തം കുടിക്കുകയും ചെയ്തു.

ജോണ്‍ തന്റെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകുകയാണ്‌. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മാരേഷ്‌ പോലീസില്‍ പരാതി നല്‍കി.

വിജയ്ക്കെതിരെ കെഞ്ചര്‍ലഹള്ളി പോലീസ്‌ സ്റേഷനില്‍ വധശ്രമത്തിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

Print Friendly, PDF & Email

Leave a Comment

More News