15 പ്രതികളെ നേരത്തെ മോചിപ്പിക്കാനുള്ള യോഗി സർക്കാരിന്റെ ഹര്‍ജിയില്‍ പ്രതികരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 15 മുതൽ 23 വർഷം വരെ സംസ്ഥാനത്തെ ഫത്തേഗഡ് സെൻട്രൽ ജയിലിൽ കഴിയുന്ന 15 കുറ്റവാളികളുടെ അകാല മോചനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതികരണം തേടി.

15 കുറ്റവാളികളുടെ ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതികരണം തേടിയ ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് സെപ്തംബറിൽ കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.

തങ്ങളുടെ അകാല മോചനം/ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്, 2018 ആഗസ്‌റ്റ് മാസത്തെ ശിക്ഷാ ഇളവ് നയം അനുസരിച്ച്, ശിക്ഷാ ഇളവ് പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് ഹരജിക്കാരായ കുറ്റവാളികൾ ആവശ്യപ്പെട്ടിട്ടുണ്ട്. “നീതിയുടെയും തുല്യതയുടെയും താൽപ്പര്യം” മുൻനിർത്തി ശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള തങ്ങളുടെ ഹർജി പരിഗണിക്കണമെന്നാണ് ഹരജിക്കാരായ കുറ്റവാളികളുടെ ആവശ്യം.

ഭൂരിഭാഗം ഹരജിക്കാരും ഇതിനകം ശിക്ഷ പൂർത്തിയാക്കിക്കഴിഞ്ഞുവെന്ന് വ്യക്തമാക്കിയ ഹരജിക്കാർ, സമാനമായ കുറ്റാരോപിതരായ മറ്റ് പ്രതികളെ ഇളവ് നയത്തിന്റെ അടിസ്ഥാനത്തിൽ ഇതിനകം വിട്ടയച്ചതായി സുപ്രീം കോടതിയെ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News