2000 രൂപ നോട്ടുകളുടെ 76 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ

ന്യൂഡൽഹി : ആകെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 76 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ഈ നോട്ടുകളിൽ ഭൂരിഭാഗവും നിക്ഷേപത്തിലൂടെയാണ് തിരിച്ചെത്തിയതെന്ന് സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.

“ബാങ്കുകളിൽ നിന്ന് ലഭിച്ച ഡാറ്റ അനുസരിച്ച്, മെയ് 19 ന് പ്രഖ്യാപനത്തിന് ശേഷം 2023 ജൂൺ 30 വരെ പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 2.72 ലക്ഷം കോടി രൂപയാണ്,” പ്രസ്താവനയില്‍ പറയുന്നു. തൽഫലമായി, ജൂൺ 30 ന് വ്യാപാരം അവസാനിച്ചപ്പോൾ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകൾ 0.84 ലക്ഷം കോടി രൂപയായി.

മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 76 ശതമാനവും തിരിച്ചെത്തിയതായി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

പ്രധാന ബാങ്കുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്, പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2,000 രൂപ മൂല്യമുള്ള മൊത്തം ബാങ്ക് നോട്ടുകളിൽ 87 ശതമാനവും നിക്ഷേപ രൂപത്തിലാണെന്നും ബാക്കിയുള്ള 13 ശതമാനം മറ്റ് മൂല്യമുള്ള ബാങ്ക് നോട്ടുകളിലേക്കും മാറ്റിയതാണ്.

Print Friendly, PDF & Email

Leave a Comment

More News