കർണാടകയിൽ 9 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രായപൂർത്തിയാകാത്ത 4 പേർ കസ്റ്റഡിയിൽ

കലബുർഗി: കർണാടകയിലെ കലബുർഗി ജില്ലയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് ഒമ്പത് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ഞെട്ടിക്കുന്ന സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

ക്രൂരമായ പീഡനത്തിനു ശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 12 വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള നാല് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ഹോമിലേക്ക് മാറ്റി, അഞ്ചാം പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

കലബുർഗി വനിതാ പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾ അടങ്ങുന്ന സംഘം വീടിന് മുന്നിൽ ഇരുന്നിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒറ്റപ്പെട്ട സ്ഥലത്തേക്ക് പ്രലോഭിപ്പിച്ച് സമീപത്തെ വീടിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി ഇരയുടെ അമ്മ പരാതിയിൽ പറയുന്നു.

പീഡനത്തിനിരയായ പെൺകുട്ടി നേരത്തെ സ്‌കൂളിൽ പോയി തിരിച്ചെത്തിയ ശേഷം ബദാം പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആൺകുട്ടികൾ കൂട്ടിക്കൊണ്ടുപോയത്. കുറ്റകൃത്യം ചെയ്ത ശേഷം ഒന്നും പുറത്തുപറയരുതെന്നും ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതികൾ ഇരയെ ഭീഷണിപ്പെടുത്തി. എന്നാൽ, എങ്ങനെയോ വീട്ടിൽ എത്തിയ പെൺകുട്ടി സംഭവം അമ്മയോട് പറഞ്ഞു.

പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് നാല് പ്രതികളെ കസ്റ്റഡിയിലെടുത്തു.

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 366 എ (ലൈംഗിക കുറ്റകൃത്യത്തിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രൊക്യുറേഷൻ), 376 (ജി) (കൂട്ടബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പോലീസ് ചുമത്തിയിട്ടുണ്ട്. ഇവർക്കെതിരെ പോക്‌സോ വകുപ്പും പോലീസ് ചുമത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News