തടവുകാരന്റെ ആക്രമണത്തില്‍ മരിയന്‍ കൗണ്ടി ഡെപ്യൂട്ടിക്കു ദാരുണാന്ത്യം

ഇന്ത്യാന:  തിങ്കളാഴ്ച ഇൻഡ്യാനപൊളിസിലെ കമ്മ്യൂണിറ്റി ജസ്റ്റിസ് കാമ്പസിൽ നിന്ന്  രക്ഷപ്പെടാന്‍ ശ്രമിച്ച തടവുകാരന്റെ ആക്രമണത്തില്‍ മരിയന്‍ കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടിയായ ജോണ്‍ ഡുറം (61) കൊല്ലപ്പെട്ടു.

 മെഡിക്കല്‍ അപ്പോയിന്റ്മെന്റിന് ശേഷം തടവുകാരനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇന്‍ഡ്യാനപൊളിസ്  കമ്മ്യൂണിറ്റി ജസ്റ്റിസ്   കേന്ദ്രത്തിലേക്കുള്ള പ്രവേശന ഗേറ്റില്‍ വെച്ച് തടവുകാരന്‍ അദ്ദേഹത്തെ ആക്രമിച്ചത്. 34 കാരനായ ഒര്‍ലാന്‍ഡോ മിച്ചല്‍ എന്ന പ്രതിയാണ് ജോണിനെ ആക്രമിച്ച ശേഷം രക്ഷപെട്ടത്.ഒരു ട്രാന്‍സ്‌പോര്‍ട്ട് വാന്‍ മോഷ്ടിച്ച് ക്രിമിനല്‍ ജസ്റ്റിസ് സെന്റര്‍ കോംപ്ലക്സില്‍ നിന്ന് ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ വണ്ടി ആക്‌സിഡന്റായി. മിച്ചലിനെ അപകടസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്തതായും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.

38 വര്‍ഷമായി സര്‍വീസിലുള്ള ജോണ്‍ ഡുറത്തിന് ഭാര്യയും നാല് മക്കളും പ്രായമായ മാതാപിതാക്കളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഡുറത്തിന്റെ ഭാര്യയും പതിറ്റാണ്ടുകളായി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് മരിയന്‍ കൗണ്ടി ഷെരീഫ് കെറി ഫോറസ്റ്റല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മരണം “മനപ്പൂർവമായ നരഹത്യയാണ്”.ഇന്ത്യാനാപൊളിസ് അസിസ്റ്റന്റ് പോലീസ് ചീഫ് ക്രിസ് ബെയ്‌ലി പറഞ്ഞു,

2022ൽ തന്റെ മുൻ കാമുകി ക്രിസ്റ്റൽ വാൾട്ടനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കാത്ത് 2022 സെപ്തംബർ മുതൽ ഒർലാൻഡോ മിച്ചൽ മരിയോൺ കൗണ്ടി ജയിലിൽ കഴിയുകയാണ്.പ്രതിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചാൽ കൊലപാതകക്കുറ്റത്തിന്അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment