കാനഡയിലെ നയാഗ്ര ഫാൾസിൽ ബലി തർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചു

കർക്കിടക വാവിനോടുബന്ധിച്ചു കാനഡയിലെ നയാഗ്ര ഫാൾസിൽ ബലി തർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചു. നയാഗ്ര മേഖലയിലെ ഹൈന്ദവ കൂട്ടായ്മയായ തപസ്യ നയാഗ്രയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പൂജാരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. നയാഗ്ര ഫാൾസ് സിറ്റി കൗൺസിലർ മോണ പട്ടേൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

നയാഗ്ര നദിയുടെ തീരത്തായിരുന്നു പരിപാടി. തിരക്ക് ഒഴിവാക്കാനായി മൂന്ന് സമയങ്ങളിൽ ആയി ആണ് ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. രാവിലെ ഏഴരക്ക് തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ പത്തര വരെ നീണ്ടു.

നാട്ടിലേതിന് സമാനമായി ജലത്തിൽ തർപ്പണം ചെയ്യക എന്ന വിശ്വാസികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് നയാഗ്ര നദിയുടെ തീരത്തു പരിപാടി സംഘടിപ്പിക്കാൻ തപസ്യ നയാഗ്ര തീരുമാനിച്ചത്. ഇതാദ്യമായാണ് നയാഗ്ര ഫാൾസിൽ കേരളത്തിലെ ആചാരങ്ങൾ പാലിച്ചുകൊണ്ടുള്ള ബലിതർപ്പണ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ രീതിൽ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് തപസ്യ നയാഗ്രയുടെ ഭാരവാഹികൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News