പഠനത്തില്‍ പിന്നാക്കം പോയതില്‍ മനംനൊന്ത് ഐഐടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദ് ഐഐടിയിലെ 20 കാരനായ വിദ്യാർത്ഥി കടലിൽ ചാടി ജീവിതം അവസാനിപ്പിച്ചു. പഠനത്തില്‍ പിന്നാക്കം പോയതാണ് വിദ്യാർത്ഥിയെ വിഷമിപ്പിച്ചതെന്നു പറയുന്നു. ചൊവ്വാഴ്ചയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ 19 ഓടെ ധന്വത് കാർത്തിക് കടലിൽ മുങ്ങിമരിച്ചിരിക്കാമെന്നും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ജൂലൈ 20 ന് മൃതദേഹം കണ്ടെടുക്കാനായെന്നും പോലീസ് പറഞ്ഞു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വന്നതാണ് പിന്നാക്കാവസ്ഥയിലേക്ക് നയിച്ചതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ സിഎം ത്രിവിക്രം വർമ്മ പറഞ്ഞു.

അന്വേഷണത്തിൽ, യുവാവിന്റെ സെൽഫോൺ അവസാനമായി ജൂലൈ 19 ന് വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ചിൽ (ആർകെ ബീച്ച്) ആയിരുന്നെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് യുവാവ് ബീച്ചിലെ അപകടമേഖലയിലൂടെ നടക്കുന്നത് കണ്ടതായും പോലീസ് പറഞ്ഞു.

പരീക്ഷയിൽ പിന്നാക്കം പോയതിൽ മനംനൊന്താണ് കാർത്തിക് ജൂലൈ 17ന് ഹൈദരാബാദ് വിട്ടതെന്ന് പോലീസ് പറഞ്ഞു.

ജൂലൈ 17 നാണ് കാർത്തിക്കിനെ തന്റെ ഹോസ്റ്റൽ മുറിയിൽ നിന്ന് കാണാതായത്. തുടർന്ന് ഐഐടി-ഹൈദരാബാദ് അധികൃതർ ജൂലൈ 19 ന് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിക്ക് രണ്ട് ബാക്ക്ലോഗ് (രണ്ട് വിഷയങ്ങളിൽ) ഉണ്ടെന്നും കണ്ടെത്തി. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ താമസക്കാരനാണ് ആദിവാസി വിദ്യാർത്ഥി.

Print Friendly, PDF & Email

Leave a Comment

More News