ഇന്നത്തെ രാശിഫലം (2023 ജൂലൈ 28 വ്യാഴം)

ചിങ്ങം; കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഉണ്ടായേക്കാം. അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക…

കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യ പൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ളാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും.

തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കണം.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ ആഹ്ളാദകരമാകും.

ധനു: സംസാരവും കോപവും നിയന്ത്രിക്കാനുള്ള കഴിവില്ലായ്‌മ നിങ്ങളെ ഇന്ന് വളരെയധികം കുഴപ്പത്തിലാക്കും. ശ്രദ്ധിക്കുക അല്ലെങ്കിൽ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവന്നേക്കാം. അത് മാനസികമായി നല്ലതായിരിക്കില്ല.

മകരം: ഇന്ന് നിങ്ങൾക്ക് വളരെയധികം അനുകൂലമായ ദിവസമായിരിക്കും. പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും കാണാനാകും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇന്നത്തെപ്പോലെ നല്ല ദിവസം ഉണ്ടാകണമെന്നില്ല. ഒരു സുഹൃത്തിൽ നിന്ന് പ്രതീക്ഷിക്കാത്തൊരു സമ്മാനം ലഭിക്കാന്‍ സാധ്യതയുണ്ട്.

കുംഭം: മനസും ശരീരവും ഇന്ന് സമാധാനമായിരിക്കും. എല്ലാം ശരിയായി നടക്കുന്നതായി തോന്നാം. തൊഴിൽപരമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനാല്‍ മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങള്‍ ലഭിക്കും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്. ഒപ്പം സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കും.

മീനം: നിങ്ങളേക്കാൾ കൂടുതൽ ശക്തി പ്രയോഗിക്കുന്ന ആരുമായും ഇന്ന് ആശയക്കുഴപ്പം ഉണ്ടാക്കരുത്. മടിയും മാനസിക വൈകല്യവും അനുഭവപ്പെടും. നിങ്ങളുടെ മനസ് നിഷേധാത്മകമായ അനാവശ്യ ചിന്തകൾ കൊണ്ട് നിറഞ്ഞതായിരിക്കും. എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം അനിഷ്‌ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മേടം: ഇന്ന് ഭൗതികമെന്നതിനേക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നേരിടുക. ദിവസം മുഴുവ‍ന്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് ഇന്ന് അനുഭവപ്പെടും. പക്ഷേ സംസാരത്തില്‍ അതീവ ശ്രദ്ധ പുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയേക്കാം. ഇന്ന് പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍ നിന്ന് സമ്പത്ത് വന്നുചേരും.

ഇടവം: ഇന്ന് അനുകൂലമായ ദിവസമാണ്. തന്ത്രികള്‍ മുറുക്കിയ വീണപോലെയായിരിക്കും നിങ്ങള്‍. ശാരീരികവും മാനസികവുമായി ഇന്ന് ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. സമൂഹവൃത്തങ്ങളില്‍ വിജയം കൈവരിക്കും. വിദൂരസ്ഥലങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യ ജീവിതം തൃപ്‌തികരമായിരിക്കും. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.

മിഥുനം: എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. പേരും പ്രശസ്‌തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഉന്മേഷവാനായിരി. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂർണമായ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. പക്ഷേ സംസാരത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം: ഇന്ന് വളരെ സ്വാഭാവികമായ ഒരു ദിവസമായിരിക്കും. നിഷേധാത്മക വികാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കാനും സമീപമുള്ളതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഇത് നിങ്ങളെ സഹായിക്കും. കൂടാതെ അനാവശ്യമായി സമയം കളയുന്നത് നിർത്തി ജോലിയിൽ പ്രവേശിക്കുക.

Print Friendly, PDF & Email

Leave a Comment

More News