മണിപ്പൂര്‍ കലാപം: മീഡിയാ വണ്‍ സാമുദായിക സൗഹാർദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ബിജെപി; സംസ്ഥാന പോലീസ് മേധാവിക്ക് പരാതി ന്‍ല്‍കി

എറണാകുളം: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യത്തെ മതസൗഹാർദ്ദം തകർക്കാൻ ബോധപൂർവം ശ്രമിച്ചു എന്നാരോപിച്ച് മീഡിയവൺ ചാനലിനെതിരെ ബിജെപിയുടെ എറണാകുളം ജില്ലാ ലീഗൽ സെൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് മീഡിയവൺ വെബ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാജ്യത്തിന്റെ സമാധാനം തകർക്കുന്ന റിപ്പോർട്ടുകൾ ഉള്ളതെന്നാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതടക്കമുള്ള തെറ്റായ വിവരങ്ങളോടെയാണ് ലേഖനം തയ്യാറാക്കിയതെന്നു പറയുന്നു. പരാതിയിൽ റിപ്പോർട്ടർ എം ബിനോജ് നായരുടെ പേര് പ്രത്യേകമായി ഉൾപ്പെടുത്തി റിപ്പോർട്ടർക്കെതിരെയും എഡിറ്റർക്കെതിരെയുമാണ് കേസ്.

രാജ്യത്തെ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലുള്ള സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ലേഖനമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കലാപ നിരോധന നിയമം, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ, വിവരസാങ്കേതിക നിയമ ലംഘനം എന്നീ വകുപ്പുകൾ പ്രകാരം ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ലീഗൽ സെൽ ആവശ്യപ്പെടുന്നു.

മീഡിയവൺ മാധ്യമ സ്വാതന്ത്ര്യം ആവർത്തിച്ച് ദുരുപയോഗം ചെയ്യുകയും രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും ബിജെപി ആരോപിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News