ഇടത് സർക്കാറിന്റെ മദ്യനയം കുടുംബങ്ങളോടുള്ള വെല്ലുവിളി: വെൽഫെയർ പാർട്ടി

മലപ്പുറം : പൂട്ടിയ ബീവറേജ് ഔട്ട്ലറ്റുകളും, പുതിയ ബാറുകളും തുറന്ന് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ഇടതു സർക്കാറിന്റെ മദ്യനയം നാടിനെ നശിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡൻറ് പി.പി മുഹമ്മദ് പറഞ്ഞു. ഇടതു സർക്കാറിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി മുനിസിപ്പൽ സെക്രട്ടറിമാരായ മുസ്തഫ മരിങ്ങേക്കൽ, ഇർഫാൻ , ട്രഷറർ റഷീദ് പരി കമ്മറ്റിയംഗങ്ങളായ സമദ് തൂമ്പത്ത്, നജീബ് മാസ്റ്റർ ,സൈനുദ്ദീൻ, അഫ്സൽ മലപ്പുറം , ഹൈദർ വലിയങ്ങാടി എന്നിവർ പങ്കെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News