ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് ഫോമയുടെ ആദരാഞ്ജലികൾ

ന്യൂ യോർക്ക് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ച്  ഫോമ, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് അവിസ്മരണീയമായി, അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ, മന്ത്രി റോഷി അഗസ്റ്റിൻ, എം കെ പ്രേമചന്ദ്രൻ എം പി, ആന്റോ ആന്റണി എം പി തുടങ്ങി കേരളത്തിൽ നിന്നുള്ള നേതാക്കളും ഫോമയുടെ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളും കൂടാതെ റീജിണൽ വൈസ് പ്രസിഡന്റുമാർ, നാഷണൽ കമ്മറ്റി അംഗങ്ങൾ, ഫോമയുടെ മുൻ ഭാരവാഹികൾ അടക്കമുള്ള നൂറു കണക്കിന് ആളുകൾ ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു, ശ്രീ ചാണ്ടി ഉമ്മൻ തന്റെ പിതാവിന്റെ വിയോഗത്തിൽ ദുഖത്തിലായ സമയത്ത് കൂടെ നിന്ന് എല്ലാ പിന്തുണയും തന്ന എല്ലാ ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു, പങ്കെടുത്ത നേതാക്കന്മാരൊക്കെ തന്നെ ഇടറിയ സ്വരത്തിലാണ് അദ്ദേഹത്തിനെ ഓർത്തെടുത്തത്, കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ ഇത്രയേറെ സ്നേഹിച്ചിരുന്നുവെന്ന് തിരുവനന്തപുരം  മുതൽ കോട്ടയം പുതുപ്പള്ളി വരെ അദ്ദേഹത്തെയും വഹിച്ചുള്ള വിലാപയാത്ര തെളിയിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു, ബാലജന സഖ്യം പ്രവർത്തനകാലത്തു മുതൽ തുടങ്ങിയ ബൃഹത്തായ രാഷ്ട്രീയ ബന്ധങ്ങൾ പലരും ഓർത്തെടുത്തു, ശത്രുക്കൾക്കു പോലും സ്വീകാര്യനായ ആ മഹദ് വ്യക്തി ഇനിയില്ല എന്നത് അമേരിക്കൻ മലയാളികളെ  സംബന്ധിച്ചിടത്തോളം ഒരു തീരാ നഷ്ടമാണെന്ന് ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ള മിക്കവരും അഭിപ്രായപ്പെട്ടു,  ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചതിന് എല്ലാവരും ഫോമയുടെ ഭാരവാഹികൾക്ക് നന്ദി പറഞ്ഞു,

ശ്രീ ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ദുഖത്തിലായിരിക്കുന്ന ചാണ്ടി ഉമ്മനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർത്തു കൊണ്ടും ചടങ്ങ് സമാപിച്ചു, ചടങ്ങിൽ പങ്കെടുത്ത എല്ലാവരോടും ഫോമാ കടപ്പെട്ടിരിക്കുന്നുവെന്ന്  ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണികടവിൽ, വൈസ് പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്മോൾശ്രീധർ ,ജോയിന്റ് ട്രഷറർ ജയിംസ് ജോർജ് എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News