ഫാ. ഡോ. സാമുവൽ കെ. മാത്യു ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന ഫാ. ഡോ. സാമുവൽ കെ. മാത്യു (73) ജൂലൈ 31 തിങ്കളാഴ്ച നിദ്ര പ്രാപിച്ചു.

2021 -ൽ റിട്ടയർ ചെയ്യുന്നതിന് മുമ്പായി അദ്ദേഹം ഫിലഡൽഫിയ ഡെവെറോ അവന്യുവിലുള്ള സെന്റ്‌ മേരിസ് ഓർത്തഡോൿസ്
ഇടവകയിൽ 23 വർഷം വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഭദ്രാസനത്തിലെ മറ്റു പല ഇടവകകളിലും ആദരണീയനായ ഫാ. സാമുവൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൊല്ലകടവ് കൊച്ചുപ്ലാവിളയിൽ കുടുംബാംഗമാണ്. ഭാര്യ ചെട്ടികുളങ്ങര ദീപ്തിഭവനിൽ റെബേക്ക മാത്യു. മക്കൾ: ഫിബി സാറാ മാത്യു, ഫിനഹാസ്‌, വർഗീസ് മാത്യു, ഫിൽബി കോശി മാത്യു.

ഫാ. സാമുവലിൻറെ വിയോഗത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു. സംസ്‌കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഫിലഡൽഫിയ സെന്റ്‌ മേരിസ് ഓർത്തഡോൿസ് ഇടവക വികാരി ഫാ. ഷിനോജ് തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഷിനോജ് തോമസ് 215 801 5899

Print Friendly, PDF & Email

Leave a Comment