ഇസ്രയേലിൽ നിന്ന് ഇന്ത്യയ്ക്ക് സ്പൈക്ക് എൻഎൽഒഎസ് മിസൈൽ ലഭിച്ചു

ടെൽ അവീവ്: പർവത പ്രദേശങ്ങളിലെ ശത്രുസ്ഥാനങ്ങൾ തകർക്കാൻ ഇസ്രായേലിൽ നിന്ന് ഇന്ത്യയ്ക്ക് സ്പൈക്ക് എൻഎൽഒഎസ് മിസൈലുകൾ ലഭിച്ചു. 30 കിലോമീറ്റർ ദൂരം വരെ ലക്ഷ്യത്തിലെത്താൻ ഇതിന് കഴിയും.

റഷ്യയുടെ Mi-17V5 ഹെലികോപ്റ്ററിൽ ഇനി NLOS (നോൺ ലൈൻ ഓഫ് സൈറ്റ്) മിസൈലുകൾ ഘടിപ്പിക്കുമെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

ഇതോടെ മലനിരകളിൽ മറഞ്ഞിരിക്കുന്ന ദീർഘദൂര ലക്ഷ്യങ്ങൾ തകർക്കാനാകും. രണ്ട് വർഷം മുമ്പ് ഇന്ത്യൻ വ്യോമസേന ഈ മിസൈലുകളില്‍ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കിഴക്കൻ ലഡാക്ക് സെക്ടറിലെ LAC ന് സമീപം ചൈന ധാരാളം ടാങ്കുകളും മറ്റ് യുദ്ധ വാഹനങ്ങളും വിന്യസിക്കാൻ തുടങ്ങിയപ്പോഴാണത്.

Print Friendly, PDF & Email

Leave a Comment