ഗാൽവെസ്റ്റണിൽ കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

ഹൂസ്റ്റൺ: ഗാൽവെസ്റ്റണിൽ കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചു.

സ്പ്രിംഗിൽ നിന്നുള്ള 19 കാരിയായ യുവതിയെ ഗാൽവെസ്റ്റണിലെ പ്ലഷർ പിയർ നിന്നും ശനിയാഴ്ചയാണ് കാണാതായത്. സീവാൾ ബൊളിവാർഡിലെ വെൻഡീസിൽ വച്ച് രാത്രി 7:30 ഓടെയാണ് അംതുൽ മോനിൻ അമീർ തന്റെ വാഹനത്തിലേക്ക് നടന്നുപോകുന്നത് അവസാനമായി കണ്ടതെന്ന് ഗാൽവെസ്റ്റൺ പോലീസ് പറഞ്ഞു.

കാണാതാകുന്നതിന് മുമ്പ് മോമിൻ അവളുടെ വാഹനത്തിൽ എത്തിയതായി പോലീസ് പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം മോമിനെ കാണാതാവുകയായിരുന്നുവെന്നും അവളുടെ ചില സാധനങ്ങൾ അവളുടെ വാഹനത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തതായും അധികൃതർ പറഞ്ഞപ്പോൾ ഗാൽവെസ്റ്റണിൽ തന്റെ വാഹനത്തിന് സമീപം അവസാനമായി കണ്ട യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ചയും തുടർന്നു.

മോമിൻ എവിടെയാണെന്ന് വിവരം ലഭിക്കുന്നവർ ഗാൽവെസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിനെ 409-765-3628 എന്ന നമ്പറിലോ ഗാൽവെസ്റ്റൺ കൗണ്ടി ക്രൈം സ്റ്റോപ്പേഴ്‌സ് 409-763-8477 എന്ന നമ്പറിലോ വിളിക്കാൻ പോലീസ് ആവശ്യപ്പെട്ടു

Print Friendly, PDF & Email

Leave a Comment

More News