
MVP- ജിമ്മി കല്ലറക്കൽ (ഫില്ലി), ഗോൾഡൻ ബൂട്ട് – വർദ്ധിൻ മനോജ് (ഫില്ലി), ഗോൾഡൻ ഗ്ലോവ് – ടൈസൺ മാത്യു (ഫില്ലി), എന്നിവർ മികച്ച ടൂർണമെന്റിലെ കളിക്കാർക്കുള്ള വ്യക്തിഗത പുരസ്‌കാരങ്ങൾ നേടി. എഎസ്എ ഡാളസ് മികച്ച കളിക്കുള്ള ഫെയർ പ്ലേ അവാർഡ് നേടി.
ഗ്രൂപ്പ് “എ’ യിലും ഗ്രൂപ്പ് “ബി’ യിലുമായി എട്ടു ടീമുകൾ മാറ്റുരച്ചു. യുവനിരയുമായി ടീമുകളെല്ലാം കളം നിറഞ്ഞു കളിച്ചപ്പോൾ വാശിയേറിയ പോരാട്ടത്തിനാണ് ഓസ്റ്റിനിലെ റൌണ്ട് റോക്ക് മൾട്ടി പർപ്പസ് ടർഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഫ്സിസി ഡാളസ്, ചിക്കാഗോ ഹണ്ടേഴ്സ് എന്നിവർ സെമിവരെയെത്തി പുറത്തായി.

PSG ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സിഇഒയും NAMSL 2023 ടൂർണമെന്റിന്റെ പ്ലാറ്റിനം സ്പോൺസറുമായ ജിബി പാറക്കൽ, NAMSL പ്രസിഡണ്ട് അജിത് വർഗീസ് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് പ്രസിഡറന്റ് അജിത് വർഗീസ് , വൈ. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് ,സെക്ടട്ടറി മാറ്റ് വർഗീസ് ,ട്രഷറർ ജോ ചെറുശ്ശേരി , ജോയിന്റ് ട്രഷറർ ആശാന്ത് ജേക്കബ് , സിജോ സ്റ്റീഫൻ (PRO), തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
ടൂർണമെന്റ് വൻ വിജയം:

ഓസ്റ്റിനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നിർലോഭമായ സേവങ്ങളും ടൂർണമെന്റിന്റെ നടത്തിപ്പിന് ലഭിച്ചു. ഓസ്റ്റിനിലെ മലയാളി സംഘടനയായ ഗാമ , ‘ഓസ്റ്റിൻ താളം’ ചെണ്ടമേളം ഗ്രൂപ്പ്, യൂറ്റി ഓസ്റ്റിൻ മോഹിനി ഡാൻസ് ഗ്രൂപ്പ്, ഓസ്റ്റിൻ ഇന്ത്യൻ നഴ്‍സ് അസോസിയേഷൻ & പ്രൈം ഫാമിലി കെയർ തുടങ്ങിയവരും വോളണ്ടിയേഴ്‌സായി. നാടൻ ഭക്ഷണം ലഭ്യമാക്കാൻ ഫുഡ് ട്രക്കും, മെഡിക്കൽ സർവീസ് സൗകര്യങ്ങളും സംഘാടകർ വേദിയിൽ ഒരുക്കിയിരുന്നു . ജിബി പാറക്കൽ സിഇഒ ആയ പിഎസ്‌ജി ഗ്രൂപ്പായിരുന്നു മുഖ്യസ്പോൺസർ.




