ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തക്ക് സൗത്ത് ഫ്ലോറിഡയിൽ ഊഷ്‌മള സ്വീകരണം

സൗത്ത് ഫ്ലോറിഡ: ആഗസ്റ്റ് 11 വെള്ളി, ഓഗസ്റ്റ് 12 ശനി തീയതികളിൽ നടക്കുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയം കൂദാശയും സമർപ്പണവും ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്ന
ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തക്ക് ഫോർട്ട്  ലോഡർഡേൽ എയർപോർട്ടിൽ   ഊഷ്‌മള സ്വീകരണം .

ഇടവക വികാരി ഫാദർ ജോസഫ് വർഗീസ്, കൺവീനർ ജോൺ തോമസ് (ബ്ലെസൻ ), സെക്രട്ടറി നിബു പുത്തേത്ത്‌  ജോയിൻറ് സെക്രട്ടറി ജിനോ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തയെ സ്വീകരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News