സംസ്ഥാനതല ഗണേശോത്സവ ആഘോഷങ്ങൾ തലസ്ഥാനത്ത് ഈ മാസം 16-ാം തീയതി ആരംഭിക്കും; ശശി തരൂർ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെയും ശിവസേനയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഗണേശോത്സവം ഓഗസ്റ്റ് 16 ബുധനാഴ്ച ആരംഭിക്കും.രാവിലെ 10.30ന് പഴവങ്ങാടിയിൽ ശശി തരൂർ എം.പി സംസ്ഥാനതല ഗണേശോത്സവം ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ 208 കേന്ദ്രങ്ങളിൽ ഗണേശ വിഗ്രഹം സ്ഥാപിക്കും. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ദിവസങ്ങളിൽ (അമാവാസി മുതൽ പൗർണ്ണമി വരെ) ഭൂമിയിൽ ഗണപതിയുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമയത്ത് ഗണേശ പൂജ നടത്തുന്നവർക്ക് അവരുടെ സങ്കടങ്ങളും ദുഃഖങ്ങളും ദൂരീകരിക്കപ്പെടുമെന്നും, അവരുടെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു.

ത്രിമുഖ ഗണപതി, ശക്തി ഗണപതി, തരുണ ഗണപതി, വീര ഗണപതി, ദൃഷ്ടി ഗണപതി, ലക്ഷ്മി വിനായകൻ, ബാല ഗണപതി, ഹേരംബ ഗണപതി, പഞ്ചമുഖ ഗണപതി എന്നിങ്ങനെ 32 രൂപങ്ങളിലും വക്രതുണ്ഡൻ, ഗജമുഖൻ, ഏകദന്തൻ, മഠോദകൻ, മാതദകൻ, മഠാവതാരം, ലംബോദരൻ, വികടന്‍ എന്നിങ്ങനെ എട്ട് അവതാരങ്ങളിലുമാണ് ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠിക്കുന്ന ഗണേശ വിഗ്രഹങ്ങൾ നാളെ ഭക്തർ ഏറ്റുവാങ്ങും. 16ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നതോടെ ഗണേശപൂജ ഔദ്യോഗികമായി ആരംഭിക്കും.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിനി, ചലച്ചിത്രതാരം ദിനേശ് പണിക്കർ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ്, കൗൺസിലർ ജോൺസൺ ജോസഫ്, ട്രസ്റ്റിമാരായ ശിവാജി ജഗന്നാഥൻ, എസ്.എൻ.രഗുചന്ദ്രൻ നായർ, രാധാകൃഷ്ണൻ ബ്ലൂസ്റ്റാർ, ശ്രീകുമാർ ചന്ദ്ര പ്രസ്, മണക്കാട് രാമചന്ദ്രൻ, വട്ടിയൂർക്കാവ് മധുസൂദനൻ നായർ, സലിം മറ്റപ്പള്ളി, കല്ലിയൂർ ശശി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ഗണേശോത്സവത്തോടനുബന്ധിച്ച് വീടുകളിൽ പൂജിക്കുന്നതിനായി ചെറിയ വിഗ്രഹങ്ങളും ട്രസ്റ്റ് കമ്മിറ്റി ലഭ്യമാക്കിയിട്ടുണ്ട്. ഒരു ദിവസമോ മൂന്ന് ദിവസമോ അഞ്ച് ദിവസമോ വീട്ടിൽ പൂജകൾ നടത്തി ഭക്തർക്ക് ഗണേശോത്സവത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാം: 0471 3134618, 9446872288

Print Friendly, PDF & Email

Leave a Comment

More News