കെ.പി.എ ബഹ്‌റൈൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സൽമാബാദ്, സിത്ര, ഹമദ് ടൌൺ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ പതാക ഉയർത്തി. സിത്ര ഏരിയയിൽ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും, ഹമദ് ടൌൺ ഏരിയയിൽ വൈ. പ്രസിഡന്റ് കിഷോർ കുമാറും ആഘോഷപരിപാടികൾ ഉത്‌ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് കാവനാട്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രതിൻ തിലക്, സിദ്ധിഖ് ഷാൻ, വി.എം പ്രമോദ്, അജിത് ബാബു, രഞ്ജിത്ത്, മനോജ് ജമാൽ സീനിയർ മെമ്പർ അജികുമാർ എന്നിവർ ആശംസകൾ അറിയിച്ചു . തുടർന്ന് നടന്ന പരിപാടികൾക്കും, മധുരവിതരണവും ഏരിയ കമ്മിറ്റി ഭാരവാഹികളായ ലിനീഷ് ആചാരി, ജോസ് മങ്ങാട് , ഗ്ലാൻസൺ, തസീബ്, അരുൺ, വിനീഷ്, ഫസലുദീൻ, ഷാൻ, റാഫി, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് ജ്യോതി പ്രമോദ് എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News