ഇന്നത്തെ രാശിഫലം (ഓഗസ്റ്റ് 22, ചൊവ്വ)

ചിങ്ങം : ഇന്ന് നല്ല ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളെ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇന്ന് സന്ദർശിക്കാനിടയുണ്ട്. വളരെ സന്തോഷകരമായ ഒരു കൂടിക്കാഴ്‌ച്ച നിങ്ങളുടെ വീട്ടിൽ വച്ച് ഉണ്ടാകും.

കന്നി : വ്യവസായത്തിൽ മുന്നേറ്റമുണ്ടാകാം. സാമ്പത്തിക ചെലവ് കൂടുതലായിരിക്കും. വിവേക പൂർവം പണം ചെലവഴിക്കുക.

തുലാം : ആത്മാർഥതയോടെ ജോലിയിൽ മുഴുകും. കുടുംബവുമായി ചേർന്നിരിക്കാൻ സമയം കണ്ടെത്തുക. ശത്രുക്കളുമായുള്ള വാക്കേറ്റങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

വൃശ്ചികം : ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. അതിനാൽ കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് മനസിന് ആനന്ദം നൽകും. അവരെ ഒരുതരത്തിലും നിയന്ത്രിക്കാൻ ശ്രമിക്കരുത്.

ധനു : ഗൃഹാതുരത്വം നിറഞ്ഞ ഒരു ദിവസമായിരിക്കും. നീണ്ട യാത്രകൾക്ക് സാധ്യതയുണ്ട്. ബന്ധങ്ങൾ പുതുക്കുന്നത് സന്തോഷം നൽകും.

മകരം : ജോലിയിൽ നല്ല പ്രതിഫലം ലഭിക്കും. എല്ലാ സമയങ്ങളിൽ നിന്നും വ്യത്യസ്ഥമായി നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളുടെ അഭിവൃദ്ധിയിൽ സന്തോഷിക്കും. അവർ നിങ്ങളെ പൂർണമായി പിന്തുണയ്‌ക്കും. ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അൽപം കൂടി കാത്തിരിക്കുക.

കുംഭം : സന്തോഷവും നിരാശയും നിറഞ്ഞ ദിവസമായിരിക്കും. നിരവധി ദൗത്യങ്ങൾ ഇന്ന് ചെയ്യാനുണ്ടാകും. ഇവയിൽ മിക്കതും ഒന്നൊന്നായി ചെയ്‌ത് തീർക്കാനും സാധിക്കും.

മീനം : അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യത. പ്രതികൂല ചിന്തകള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മേടം : വിവിധ കാരണങ്ങളാൽ നിങ്ങൾക്ക് കുടുംബത്തോട് അപ്രീതി ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞേക്കും.

ഇടവം : ഈ രാശിക്കാർക്ക് മികച്ച ദിവസമാകണമെന്നില്ല. പ്രതീക്ഷകളും പദ്ധതികളുമൊന്നും പ്രതീക്ഷിച്ചതുപോലെ നടക്കുകയില്ല. സങ്കീർണമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും നിറഞ്ഞ ദിവസമായിരിക്കും. ശാന്തമായി ക്ഷമയോടെ പ്രശ്‌നങ്ങളെ നേരിടുക.

മിഥുനം : ഏറെ താൽപര്യമുള്ള വിഷയങ്ങളിൽ സമയം ചെലവഴിക്കാനാകും. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുക. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവക്കുന്ന സമയം കൊണ്ട് സമൂഹത്തിൽ ഉന്നതമായ സ്ഥാനം ലഭിക്കുകയും സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.

കര്‍ക്കടകം : ആവശ്യമില്ലാത്ത സംഭവങ്ങളും സാഹചര്യങ്ങളും ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതിന്‍റെ ഫലമായി ബുദ്ധിമുട്ടുകൾ നേരിടാം. എങ്കിലും പ്രതിസന്ധികൾ നിങ്ങൾക്ക് നേരിടാനാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുക്കുക.

Print Friendly, PDF & Email

Leave a Comment

More News